Latest NewsKeralaNews

ബാറിൽ മദ്യം വിളമ്പിയ സ്ത്രീകളെ ഓടിച്ച കേരളത്തിൽത്തന്നെ സർക്കാർ മദ്യവിൽപനശാലകളിൽ സ്ത്രീകൾ പണിയെടുക്കുന്നു: കുറിപ്പ്

കൊച്ചിയിലെ കൊള്ളാവുന്ന ബാറുകളിലൊക്കെ മദ്യപിക്കാനെത്തുന്നവരിൽ ധാരാളം സ്ത്രീകളുമുണ്ട്

കൊച്ചി: ഹോട്ടലിൽ മദ്യം വിളമ്പുന്ന ജോലിയ്ക്ക് വിദേശ വനിതകളെ നിർത്തിയ ഹാർബർ വ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. മദ്യവിതരണത്തിനായി യുവതികളെ നിയമിച്ചത് അബ്കാരി ചട്ടലംഘനമാണെന്നു കാട്ടിയാണ് കേസ്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. കാലത്തിനൊത്ത് പരിഷ്കരിക്കാത്ത പ്രാകൃതനിയമങ്ങളും അവയൊക്കെ കർശനബുദ്ധിയോടെ നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥരും ഒരുപോലെ സമൂഹത്തിന് ബാധ്യതയാണെന്ന് മാധ്യമപ്രവർത്തകൻ ഹർഷൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹർഷന്റെ പ്രതികരണം.

read also: സന്തോഷം, കേന്ദ്രത്തിന്റെ സീൽഡ് കവറിലെ ന്യായീകരണം എഴുതിത്തള്ളിയതിനും, മീഡിയവണ്‍ വിലക്ക് നീക്കിയതിനും: മുഖ്യമന്ത്രി

‘ബാറിൽ മദ്യം വിളമ്പിയ സ്ത്രീകളെ ഓടിച്ച കേരളത്തിൽത്തന്നെ സർക്കാർ മദ്യവിൽപനശാലകളിൽ സ്ത്രീകൾ പണിയെടുക്കുന്നുണ്ട് എന്നതാണ് തമാശ. കൊച്ചിയിലെ കൊള്ളാവുന്ന ബാറുകളിലൊക്കെ മദ്യപിക്കാനെത്തുന്നവരിൽ ധാരാളം സ്ത്രീകളുമുണ്ട്.പക്ഷേ വിളമ്പാൻ സ്ത്രീകൾ വേണ്ട എന്നത് തൊഴിൽ നിഷേധം കൂടിയാണ്.പുരുഷൻ വിളമ്പിയാലും സ്ത്രീ വിളമ്പിയാലും മദ്യം മദ്യമാണ്, ഉത്തരവാദിത്തമില്ലാതെ ആര് മദ്യപിച്ചാലും കരള് വാടും.ഓരോരോ…ഒണക്ക നിയമങ്ങൾ’-ഹർഷൻ കുറിച്ചു.

കുറിപ്പ് പൂർണ്ണ രൂപം

കാലത്തിനൊത്ത് പരിഷ്കരിക്കാത്ത പ്രാകൃതനിയമങ്ങളും അവയൊക്കെ കർശനബുദ്ധിയോടെ നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥരും ഒരുപോലെ സമൂഹത്തിന് ബാധ്യതയാണ്.ബാറിൽ മദ്യം വിളമ്പിയ സ്ത്രീകളെ ഓടിച്ച കേരളത്തിൽത്തന്നെ സർക്കാർ മദ്യവിൽപനശാലകളിൽ സ്ത്രീകൾ പണിയെടുക്കുന്നുണ്ട് എന്നതാണ് തമാശ.

കൊച്ചിയിലെ കൊള്ളാവുന്ന ബാറുകളിലൊക്കെ മദ്യപിക്കാനെത്തുന്നവരിൽ ധാരാളം സ്ത്രീകളുമുണ്ട്.പക്ഷേ വിളമ്പാൻ സ്ത്രീകൾ വേണ്ട എന്നത് തൊഴിൽ നിഷേധം കൂടിയാണ്.പുരുഷൻ വിളമ്പിയാലും സ്ത്രീ വിളമ്പിയാലും മദ്യം മദ്യമാണ്, ഉത്തരവാദിത്തമില്ലാതെ ആര് മദ്യപിച്ചാലും കരള് വാടും.
ഓരോരോ…ഒണക്ക നിയമങ്ങൾ.

ഓറൽ സെക്സ് നിയമപ്രകാരം വിലക്കിയിട്ടുള്ള നാട്ടിലിരുന്നാണല്ലോ സ്ത്രീകൾ ബാറിൽ മദ്യം വിളമ്പുന്നത് വിലക്കിയ നിയമത്തിനെതിരെ ആത്മരോഷം കൊള്ളുന്നത് എന്നോർക്കുമ്പോ ചെറിയ ആശ്വാസമുണ്ട്.

2018ലെ ipc 377ന് എതിരായ സുപ്രീംകോടതി വിധിയിലൂടെ ഓറൽ സെക്സിൻ്റെ കാര്യത്തിൽ പ്രശ്നപരിഹാരം ഉണ്ടായകാര്യം അറിയില്ലാരുന്നു… 2018 മുതൽ ഓറൽ സെക്സ് നിയമപരമാക്കിയിട്ടുണ്ടെന്ന് നിയമഗവേഷകനായ ശ്യാം ദേവരാജ് Syam Devaraj അറിയിക്കുന്നു.
Edit –

shortlink

Related Articles

Post Your Comments

Related Articles


Back to top button