Latest NewsIndiaNews

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഒറ്റത്തവണത്തേക്ക് ഇന്ത്യൻ കോളജുകളിൽ പ്രവേശിപ്പിക്കണം: ഹൈക്കോടതിയിൽ ഹർജി

20,000 ഓളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രൈനിൽ പഠിച്ചുകൊണ്ടിരുന്നത്.

ന്യൂഡൽഹി: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. വിദ്യാർത്ഥികൾക്ക് ഒറ്റത്തവണത്തേക്ക് ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകണമെന്നാണ് പ്രവാസി ലീഗൽ സെൽ സമർപ്പിച്ചാ ഹർജിയിലെ ആവശ്യം. ഹർജിയിൽ മാർച്ച് 21ന് വാദം കേൾക്കും.

‘20,000 ഓളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രൈനിൽ പഠിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ യുക്രൈനിലെ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നില്ല. അത് ഈ വിദ്യാർത്ഥികളുടെ ജീവിതം അനിശ്ചിതമാക്കുകയാണ്. യുക്രൈനിൽ പഠിച്ചുകൊണ്ടിരിക്കവെ ഏത് അവസ്ഥയിൽ വച്ചാണോ അവരുടെ പഠനം മുടങ്ങിയത്, അവിടം മുതൽ തുടർ പഠനത്തിന് അനുമതി നൽകണം’- ഹർജിയിൽ പറയുന്നു.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

അതേസമയം, ഇന്ത്യയിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി രംഗത്തെത്തി. കോയമ്പത്തൂർ ഗൗണ്ടംപാളയം സ്വദേശി സായ് നികേഷാണ് ഇക്കാര്യം വീട്ടിൽ അറിയിച്ചത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥി ആയിരുന്ന സായ് നികേഷ് വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ഇൻറർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിലായിരുന്നു ചേർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button