
ലഖ്‌നൗ: പാവപ്പെട്ടവര്‍ക്ക് വേണ്ടി യോഗിയും മോദിയും സത്യസന്ധമായി പ്രവര്‍ത്തിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്. അതുകൊണ്ട് തന്നെ സമരം ചെയ്ത കര്‍ഷകരുടെ വോട്ടും യുപിയില്‍ ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും, തുടര്‍ഭരണം കിട്ടാന്‍ സര്‍ക്കാരിന്‍റെ ജനക്ഷേമപദ്ധതികളും നിര്‍ണായക പങ്കുവഹിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read:പ്രതിപക്ഷ മേധാവിത്വമില്ലാതാവും: രാജ്യസഭയിലും കോണ്‍ഗ്രസിന് നേതൃപദവി നഷ്ടപ്പെടും
‘ഇത്തവണ കിട്ടാതെ പോയ സീറ്റുകള്‍ തിരിച്ച് പിടിക്കാന്‍ കഠിനാധ്വാനം ചെയ്യും. മന്ത്രിസഭ രൂപികരണം കേന്ദ്ര നിര്‍ദ്ദേശത്തിന് അനുസരിച്ചാകും നടക്കുക. പാവപ്പെട്ടവര്‍ക്ക് വേണ്ടി യോഗി ആദിത്യനാഥനും മോദിയും സത്യസന്ധമായി പ്രവര്‍ത്തിച്ചു. ഇടനിലക്കാരില്ലാതെ എല്ലാ പദ്ധതികളുടെയും ഗുണഫലം അഴിമതി ഇല്ലാതെ നേരിട്ട് ആളുകളില്‍ എത്തിക്കാനായി. യോഗിയിലും മോദിയിലും ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാനായത് കൊണ്ട് ഭൂരിപക്ഷം ലഭിച്ചു’, ദേവ് സിംങ് വ്യക്തമാക്കി.
അതേസമയം, രണ്ടാം യോഗി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ സംബന്ധിച്ച് കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഞങ്ങള്‍ പ്രവര്‍ത്തകരാണ്, കേന്ദ്രം തരുന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കും. രണ്ടാം സര്‍ക്കാരില്‍ ഒരുപാട് പുതുമുഖങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിലും കേന്ദ്രമാണ് തീരുമാനിക്കേണ്ടത് സ്വതന്ത്രദേവ് സിംങ് കൂട്ടിച്ചേർത്തു.
Post Your Comments