
പത്തനംതിട്ട: കല്ലില്‍ തട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസുകാരി മരിച്ചു. കുളനട സ്വദേശികളായ സജിത്ത് കുമാറിന്റെയും സൂര്യയുടെയും മകള്‍ ദക്ഷ സജിത്ത്(2) ആണ് മരിച്ചത്.
അപകടത്തിൽ കുട്ടിയുടെ അമ്മയ്ക്കും വല്യമ്മയ്ക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also : പാൻ, ആധാർ കാർഡുകൾ ഇനി റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ലഭിക്കും: പ്രശംസനീയമായ നടപടികളുമായി ഇന്ത്യൻ റെയിൽവേ
റോഡരികിലെ വലിയ കല്ലില്‍ത്തട്ടി ഓട്ടോറിക്ഷ മറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പിതാവ് സജിത് കാശ്മീരില്‍ സൈനികനാണ്.
Post Your Comments