മുംബൈ: ഇന്ത്യ-ശ്രീലങ്ക അവസാനത്തെയും രണ്ടാമത്തെയും ടെസ്റ്റ് മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. പിങ്ക് പന്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍, പൂര്‍ണ്ണതോതില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് ബിസിസിഐ തീരുമാനം. ബംഗളൂരുവിലാണ് പിങ്ക് ടെസ്റ്റ് മത്സരം നടക്കുക.
കോവിഡ് കേസുകൾ സാരമായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനും മത്സരത്തില്‍ 100 ശതമാനവും കാണികളെ പ്രവേശിപ്പിക്കാനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വ്യാഴാഴ്ച അനുമതി നല്‍കുകയായിരുന്നു. ഇതോടെ, ടിക്കറ്റിനും ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുകയാണ്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 12 മുതല്‍ 16 വരെ ഡേ ആൻഡ് നെറ്റാണ് മത്സരം.
അതേസമയം, രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഇതോടെ, കുല്‍ദീപ് യാദവിനെ ടീമില്‍ നിന്നൊഴിവാക്കി. ടീമില്‍ മൂന്ന് ഇടങ്കയ്യന്മാര്‍ വേണ്ടെന്ന നിലപാടെടുത്തപ്പോഴാണ് കുല്‍ദീപിന് പുറത്തുപോകേണ്ടി വന്നത്. ഇടങ്കയ്യന്‍ സ്പിന്നറായി രവീന്ദ്ര ജഡേജയും ടീമിലുണ്ട്. ആര്‍ അശ്വിന്‍, ജയന്ത് യാദവ്, സൗരഭ് കുമാര്‍ എന്നിവരാണ് ടീമിലെ മറ്റു സ്പിന്നര്‍മാര്‍.
Read Also:- ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ‘പുതിന’
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.
Post Your Comments