CricketLatest NewsNewsSports

പാണ്ഡ്യ ഫോമിലാണെങ്കില്‍ അവനെ തടുക്കാന്‍ കഴിയില്ല, ഇന്‍ഡോറില്‍ അവന്‍റെ ഇന്നിംഗ്സ് ശരിയായ സമയത്തായിരുന്നു: പത്താന്‍

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നേടിയതിന് പിന്നാലെ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. പാണ്ഡ്യ ഫോമിലാണെങ്കില്‍ താരത്തെ തടുക്കാന്‍ കഴിയില്ലെന്നും മറ്റ് ബാറ്റ്സ്മാൻമാരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ടപ്പോഴായിരുന്നു ഫിനിഷറായി എത്തിയ ഹര്‍ദ്ദിക്കിന്‍റെ വെടിക്കെട്ട് തുണയായതെന്ന് ഇര്‍ഫാന്‍ പറഞ്ഞു.

‘പാണ്ഡ്യ ഫോമിലാണെങ്കില്‍ അവനെ തടുക്കാന്‍ കഴിയില്ല. ഇന്‍ഡോറില്‍ അവന്‍റെ ഇന്നിംഗ്സ് ശരിയായ സമയത്തായിരുന്നു. കാരണം രോഹിത്തും ഗില്ലും ഒഴികെയുള്ള മറ്റ് ബാറ്റ്സ്മാൻമാരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ടപ്പോഴായിരുന്നു ഫിനിഷറായി എത്തിയ ഹര്‍ദ്ദിക്കിന്‍റെ വെടിക്കെട്ട്. മറ്റുള്ളവര്‍ ബുദ്ധിമുട്ടിയപോലെ ഹര്‍ദ്ദിക്കിന് ബാറ്റിംഗില്‍ യാതൊരു വെല്ലുവിളിയും ഉണ്ടായില്ല’.

‘ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും കഴിയുന്ന കളിക്കാരന്‍ ടീമിന് നല്‍കുന്ന സന്തുലനം വലുതാണ്. അതുകൊണ്ടുതന്നെ ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന് നല്‍കുന്ന സംഭാവന ചെറുതായി കാണാനാകില്ല. ലോക ക്രിക്കറ്റില്‍ തന്നെ ബാറ്റ് കൊണ്ടും ബോളുകൊണ്ടും ടീമിനായി നിര്‍ണായക സംഭാവന നല്‍കാന്‍ കഴിയുന്ന അപൂര്‍വം കളിക്കാരെ ഉള്ളൂ’.

‘ബാറ്റിംഗിനിറങ്ങിയപ്പോള്‍ അദ്ദേഹം കളിച്ച ചില ഷോട്ടുകള്‍, പ്രത്യേകിച്ച് സ്ട്രൈറ്റ് ഫുള്‍ ഹിറ്റൊക്കെ കണ്ടാല്‍ അവന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങി ടെന്നീസ് കളിക്കുകയാണെന്ന് തോന്നും’ പത്താന്‍ പറഞ്ഞു. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കം നൽകിയപ്പോൾ ഇന്ത്യന്‍ മധ്യനിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയുടെ റണ്ണൊഴുക്ക് കുറഞ്ഞു.

Read Also:- പിണറായി സര്‍ക്കാരിനെ പ്രശംസകള്‍ കൊണ്ട് മൂടി ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാന്‍

എന്നാൽ, അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയെ 350 കടത്തിയത് ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സായിരുന്നു. 38 പന്തില്‍ 54 റണ്‍സെടുത്ത ഹര്‍ദ്ദിക് ബൗളിംഗിനെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍റെ നിര്‍ണായക വിക്കറ്റും വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button