Latest NewsKeralaNews

ബിജെപിയുടെ തേരോട്ടം, രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം

കല്‍പറ്റ: യുപിയില്‍ യോഗി ആദിത്യനാഥിന്റെ തുടര്‍ വിജയം മുമ്പേ പ്രവചിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി എംപി. വയനാട് സന്ദര്‍ശനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Read Also : മോദിയിലുള്ള വിശ്വാസം ജനങ്ങളില്‍ കൂടി വരുന്നു എന്ന് തെളിവ് : കെ.സുരേന്ദ്രന്‍

‘യുപി ഇലക്ഷനൊക്കെ നിങ്ങള്‍ നാളെ അറിയുമല്ലോ, അന്നേരം ഇങ്ങോട്ട് വാ ലഡ്ഡുവുമായി വാ’ ഇങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ഡയലോഗ് സമൂഹമാദ്ധ്യമങ്ങള്‍ ഇന്നലെ തന്നെ ഏറ്റെടുത്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമായതോടെ, വീണ്ടും ഈ വീഡിയോ തരംഗമാവുകയാണ്.

ഇന്ത്യന്‍ ജനത വീണ്ടും ബിജെപിയെ തെരഞ്ഞെടുത്തിരിക്കുന്നുവെന്ന മഹാവിളംബരമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് ഫലം അറിഞ്ഞ ശേഷം അദ്ദേഹം പ്രതികരിച്ചു.

‘ബിജെപിയെ ഓര്‍ത്ത് ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. നാല് സംസ്ഥാനങ്ങളില്‍ ഭരണം ഉറപ്പിക്കുന്ന ഫലം, ഒരു സംസ്ഥാനം ഭാവിയില്‍ ഉറപ്പാകുന്നതിന്റെ ലക്ഷണം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കി പഞ്ചാബില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു’ ,അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, യോഗിയുടെ വിജയം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ, ബത്തേരി ടൗണില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തുമെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button