ന്യൂഡല്‍ഹി: കാശി, മഥുര വിഷയങ്ങള്‍ സംബന്ധിച്ച് പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘മഹാഭാരതത്തില്‍ കൃഷ്ണന്‍ അഞ്ച് ഗ്രാമങ്ങള്‍ പാണ്ഡവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹിന്ദുക്കള്‍ മൂന്ന് വിശ്വാസ കേന്ദ്രങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്’, യോഗി ആദിത്യനാഥ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Read Also: പെന്‍ഷന്‍ കിട്ടാതായിട്ട് അഞ്ചു മാസം: റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച് തൊണ്ണൂറുകാരി
ഗ്യാന്‍വാപി മസ്ജിദില്‍ പൂജ അനുവദിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. രാംധാരി സിംഗ് ദിനകറിന്റെ രശ്മിരതി എന്ന പുസ്തകത്തിലെ ‘കൃഷ്ണ കി ചേതാവനി’ എന്ന കവിത ഉദ്ധരിച്ചായിരുന്നു യോഗിയുടെ പരാമര്‍ശം. മുഗള്‍ രാജാവായ ഔറംഗസീബിന്റെ മസ്ജിദിന്റെ നിര്‍മ്മാണത്തിനായി മഥുരയിലെ കേശവദേവ് ക്ഷേത്രം തകര്‍ത്തതാണെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ എഎസ്‌ഐ പറഞ്ഞിരുന്നു.
‘അയോധ്യയോട് അനീതി നടന്നു. അനീതിയെക്കുറിച്ച് പറയുമ്പോള്‍, 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യം ഓര്‍ക്കുകയാണ്. അന്ന് ഭഗവാന്‍ കൃഷ്ണന്‍ പാണ്ഡവര്‍ക്കായി കൗരവരോട് പകുതി രാജ്യം ആവശ്യപ്പെട്ടു. അത് ബുദ്ധിമുട്ടാണെങ്കില്‍ അഞ്ച് ഗ്രാമങ്ങളെങ്കിലും നല്‍കാന്‍ ആവശ്യപ്പെട്ടു. ഇവിടെ ഞങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വെറും മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ദൈവങ്ങള്‍ സ്വയം അവതരിച്ച സ്ഥലങ്ങളാണിവ’, യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments