ലക്നൗ: ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിലെ ദീപാവലിയാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ദീപാവലി മഹോത്സവവുമായി ബന്ധപ്പെട്ട് പുണ്യ നഗരമായ അയോദ്ധ്യയെ ദീപാലങ്കൃതമാക്കും.
ഇത്തവണത്തെ ദീപോത്സവത്തില്‍ സരയൂ തീരത്ത് 21 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് വീണ്ടും ചരിത്രം സൃഷ്ടിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി 25,000 സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. നവംബര്‍ 9 മുതല്‍ 12 വരെ ആഘോഷങ്ങള്‍ ഉണ്ടാകും. ദീപാവലി ദിനമായ നവംബര്‍ 12നാണ് ദീപോത്സവം നടക്കുന്നത്.
ദീപോത്സവത്തിന്റെ ദിനങ്ങളില്‍ സരയൂ ആരതി പ്രധാന ചടങ്ങാണ്. കൂടാതെ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കും. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ അയോദ്ധ്യയുടെ തിരിച്ചു വരവ് ഏറെ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപോത്സവത്തിന് സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് പ്രതീക്ഷ.
Post Your Comments