Latest NewsKeralaNews

മോദിയിലുള്ള വിശ്വാസം ജനങ്ങളില്‍ കൂടി വരുന്നു എന്ന് തെളിവ് : കെ.സുരേന്ദ്രന്‍

കോണ്‍ഗ്രസിന്റെ തകര്‍ച്ച കേരളത്തിലുമുണ്ടാകുമെന്ന് വ്യക്തമായ സൂചന

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഓരോ ദിവസവും കൂടി വരുന്നുവെന്നതിന്റെ തെളിവാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, നാലിടത്തും സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ അത്യുജ്ജ്വല വിജയമാണ് ബിജെപി നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also : ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങൾക്ക്‌ താല്പര്യം ഇല്ലായിരുന്നു: ബിന്ദു അമ്മിണി

‘കോണ്‍ഗ്രസിന്റെ സമ്പൂര്‍ണമായ തകര്‍ച്ചയാണ് കണ്ടത്. രാജ്യത്ത് നിന്നും കോണ്‍ഗ്രസ് പൂര്‍ണമായി നിഷ്‌കാസനം ചെയ്യപ്പെടുകയാണ്. ഈ പതനത്തിന്റെ പ്രതികരണം കേരളത്തിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. കേരളത്തിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ ഈ ഫലങ്ങള്‍ സഹായിക്കും’ , കെ സുരേന്ദ്രന്‍ പറഞ്ഞു.

‘മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കും, പാവങ്ങള്‍ക്ക് വേണ്ടിയുളള നിരവധി ജനകീയ പദ്ധതികള്‍ക്കുമുളള അംഗീകാരമാണ് ഈ വിജയം. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുളള കോണ്‍ഗ്രസ് ഈ രാജ്യത്ത് ഇനി രക്ഷപ്പെടാന്‍ പോകുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ഫലങ്ങള്‍’,സുരേന്ദ്രന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button