ലക്നൗ: ഉത്തർപ്രദേശ് നിയമസഭയിലെ എല്ലാ അംഗങ്ങളും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടൊപ്പം ഇന്ന് അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തും. നിയമസഭാ സ്പീക്കർ സതീഷ് മഹാന എല്ലാ അംഗങ്ങളെയും അയോധ്യ ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 11-ന് ബാലകരാമന്റെ ദർശനം നേടാനായി എല്ലാ അംഗങ്ങളും അയോധ്യയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
അയോധ്യയിലേക്കുള്ള യാത്രയ്ക്കായി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ 10 സൂപ്പർ ലക്ഷ്വറി/പ്രീമിയം ബസുകൾ സജ്ജമാക്കുന്നതാണ്. എല്ലാ അംഗങ്ങളെയും കൊണ്ടുപോകാൻ ഈ ബസുകൾ വിധാൻ ഭവന് മുന്നിൽ രാവിലെ 8:15 ഓടെ എത്തിച്ചേരും. ബസുകളിൽ അഗ്നിശമന ഉപകരണങ്ങളും, പ്രഥമ ശുശ്രൂഷ കിറ്റുകളും അടക്കം എല്ലാവിധ സജ്ജീകരണങ്ങളും ഉണ്ടായിരിക്കണമെന്ന് ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നേരിട്ട് അയോധ്യ വിമാനത്താവളത്തിൽ എത്തുന്നതാണ്. ഇതിനുശേഷം എല്ലാ മന്ത്രി സഭാംഗങ്ങൾക്കൊപ്പം ഒരുമിച്ചാണ് ദർശനം നടത്തുക.
Post Your Comments