ThrissurLatest NewsKeralaNattuvarthaNews

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി : 62കാരൻ അറസ്റ്റിൽ

പു​തു​ക്കാ​ട് പ​റ​പ്പൂ​ക്ക​ര മൂ​ത്ര​ത്തി​ക്ക​ര ക​ള്ളി​ക്ക​ട​വി​ൽ വീ​ട്ടി​ൽ സു​ധി​ൽ (62) ആ​ണ് പി​ടി​യി​ലാ​യ​ത്

തൃ​ശൂ​ർ: മുക്കുപണ്ടം പ​ണ​യം വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​ നി​ന്ന്​ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വയോധികൻ അറസ്റ്റിൽ. പു​തു​ക്കാ​ട് സ്വദേശി ക​ള്ളി​ക്ക​ട​വി​ൽ വീ​ട്ടി​ൽ സു​ധി​ൽ (62) ആ​ണ് പി​ടി​യി​ലാ​യ​ത്.

2021 മാ​ർ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​മാ​ന കേ​സി​ൽ ഇ​യാ​ൾ എ​റ​ണാ​കു​ളം മ​ര​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തിരുന്നു. ഈ ​കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വേ വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ബൈ​ജു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

Read Also : ബിജെപിയുടെ തേരോട്ടം, രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം

ഇ​യാ​ൾ​ക്കെ​തി​രെ മ​ര​ട്, എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത്, ചേ​രാ​നെ​ല്ലൂ​ർ, തൃ​ശൂ​ർ ടൗ​ൺ ഈ​സ്റ്റ് എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button