ThiruvananthapuramKeralaNattuvarthaLatest NewsNews

ഗുണ്ടാവിളയാട്ടം രൂക്ഷമാകുന്നു: തലസ്ഥാനത്തെ സ്ഥിരം കുറ്റവാളികളുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ

ഈ കേസുകൾ തീർപ്പാക്കുന്ന മുറയ്ക്ക്, സിറ്റി പരിധിയിൽ വരുന്ന ഒന്നിലധികം കേസുകളുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിക്കണമെന്നും സർക്കാർ ഹർജിയിൽ പറയുന്നു.

തിരുവനന്തപുരം: റൂറൽ പൊലീസ് പരിധിയിലുള്ള സ്ഥിരം കുറ്റവാളികൾക്കു അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാർ കോടതിയിൽ ഹർജി നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി, പ്രതികൾക്ക് ഇത് സംബന്ധിച്ച് നോട്ടിസ് അയച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

Also read: യുവതിയുമായി ദീർഘനേരം സംസാരിച്ചതിന് ഭാര്യ വഴക്കിട്ട് ഫോൺ എറിഞ്ഞുടച്ചു: യുവാവ് ആത്മഹത്യ ചെയ്തു

ആറ്റിങ്ങൽ, വെഞ്ഞാറമൂട്, ബാലരാമപുരം, ചിറയിൻകീഴ് എന്നിങ്ങനെ ജില്ലയിലെ റൂറൽ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ റജിസ്റ്റർ ചെയ്‌ത 16 കേസുകളിൽ, ജില്ലാ കോടതി ജാമ്യം അനുവദിച്ച സ്ഥിരം കുറ്റവാളികളുടെ ജാമ്യം റദ്ദാക്കണമെന്നാണ്, സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിൽ ഗുണ്ടാവിളയാട്ടം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഹർജി നൽകിയത്. ഈ കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ വിചാരണ വേഗത്തിൽ നടത്തണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. ജില്ലാ ഗവൺമെന്റ് പ്ലീഡർ വെമ്പായം എ.എ ഹക്കിമാണ് സർക്കാരിന്റെ അപേക്ഷ കോടതിയിൽ നൽകിയത്.

2017 മുതൽ പൊലീസ് റജിസ്റ്റർ ചെയ്‌ത 16 കേസുകളിലെ പ്രതികൾ, പോത്തന്‍കോട് കൊലപാതക കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷ് അടക്കമുള്ള ജില്ലയിലെ പ്രമുഖ ഗുണ്ടകളാണ്. ഈ കേസുകൾ തീർപ്പാക്കുന്ന മുറയ്ക്ക്, സിറ്റി പരിധിയിൽ വരുന്ന ഒന്നിലധികം കേസുകളുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിക്കണമെന്നും സർക്കാർ ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button