വഴിയില്‍ നിന്നും കളഞ്ഞു കിട്ടുന്ന ചില ബന്ധങ്ങളിൽ, ചിലത് ജീവിതത്തില്‍ വല്ലാത്ത സന്തോഷം തന്നു ഒപ്പം കൂടുമെന്നു ജസ്‌ല മാടശ്ശേരി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ജസ്‌ലയുടെ പരാമർശം.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
വഴിയില്‍ നിന്നും കളഞ്ഞു കിട്ടുന്ന ചില ബന്ധങ്ങളുണ്ട്… അവര്‍ ചിലപ്പോള്‍ ജീവിതത്തില്‍ വല്ലാത്ത സന്തോഷം തന്നു ഒപ്പം കൂടും…
കുറെ ദിവസങ്ങള്‍ക്കു ശേഷം ബാംഗ്ലൂര്‍ വീണ്ടും വന്നു… അധികനാള്‍ ഇല്ല.. കുറച്ചു ദിവസത്തേക്ക്.. ഒരു പരീക്ഷ എഴുതാന്‍ വന്നതാണ്… ചായകുടി അഡിക്റ്റഡ് ആയ എനിക്ക് ഒരുപാട് നല്ലകൂട്ടുകാരെയും നല്ല അനുഭവങ്ങളും സമ്മാനിച്ച ഒരു ദുശീലമായതുകൊണ്ട് തന്നെ അത് നിര്‍ത്താന്‍ പ്രത്യേക പ്ലാന്‍ ഒന്നും.. ഇല്ല…
ചില ദുശീലങ്ങള്‍ അങ്ങനെയുമാണല്ലോ… ഒരു ദിവസം മിനിമം 10 ചായ or കോഫീ കുടിക്കും ഞാന്‍ അതുകൊണ്ട് തന്നെ തെരുവുകളില്‍ ചായക്കടകള്‍ തേടിയുള്ള യാത്രകള്‍ എനിക്കേറെ പ്രിയപ്പെട്ടതാണ്… രാത്രിയോ പകലോ ഇല്ലാതെ… എത്ര ദൂരം വേണമെങ്കിലും ഞാന്‍ ചായ കുടിക്കാന്‍ അലയും…
അങ്ങനെ കൊറച്ചു ദിവസം മുന്‍പേ ചായകുടിക്കാന്‍ പോയപ്പോ കിട്ടിയ കമ്ബനി ആണ് കീര്‍ത്തിയെന്ന… കര്‍ണാടക കാരന്‍ ചങ്ങാതി… കൊറേ സംസാരിച്ചു…പിരിഞ്ഞു.. പിന്നേം കണ്ടപ്പോ ഞാന്‍ കാണാതെ പോലെ നടന്നു.. എന്റെ മോശം…iam very bad in keeping touch…
പക്ഷെ….വീണ്ടും പലയിടത്തും വെച്ച് കണ്ടു… നല്ല സുഹൃത്തായി… കന്നഡ സംസാരിക്കാനറിയാത്ത ഞാനിന്നു… എത്രമണിക്കൂര്‍ ആണ് കന്നഡ സംസാരിച്ചതെന്നു എനിക്കറിയില്ല… എന്റെ ഒരേ ഒരു ധൈര്യം.. ഞാന്‍ പറയുന്നത് അവനും അവന്‍ പറയുന്നത് എനിക്കും മനസ്സിലാവുന്നുണ്ട്… എന്നതായിരുന്നു…
നല്ല ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷം എന്നിലുണ്ട്… ഇന്നലെ ഇതുപോലെ ചിക്പേട്ട് ലൂടെ അലഞ്ഞപ്പോള്‍ അവിടന്നും കിട്ടി ഒരു കമ്ബനി… ഗുരു… തെരുവിലെ പഞ്ഞിമുട്ടായി വില്പനക്കാരനാണ്… എത്രമനോഹരമായാണ്.. ഞങ്ങള്‍ മണിക്കൂറുകളോളം ചായയും കുടിച്ച് പരസപരം മനസ്സിലാവാത്ത ഭാഷയില്‍ സംസാരിച്ചതെന്നോ… അങ്ങനെ എത്രയെത്ര ബന്ധങ്ങളാണ് നമുക്കൊരോ ദിവസവും കിട്ടുന്നത്… മനുഷ്യന് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍…സ്നേഹത്തിന്റെ ഭാഷ മതിയത്രേ…
Post Your Comments