![](/wp-content/uploads/2022/03/drugs-3.jpg)
കോട്ടയം: ഓണ്‍ലൈന്‍ ഫുഡ് വിതരണത്തിൻ്റെ മറവിൽ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി തുമ്പമട സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രന്‍ (26) ആണ് എക്സൈസിൻ്റെ പിടിയിലായത്. എംഡിഎംഎയുമായിട്ടാണ് ഇയാൾ പിടിയിലായത്.
Read Also : ‘അമിത രക്തസ്രാവം ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ട്’: ചോര കൊണ്ടെഴുതിയ ജീവിതത്തെക്കുറിച്ച് യുവതിയുടെ കുറിപ്പ്
ഒരു ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
തുടർന്ന്, കലൂര്‍ സ്‌റ്റേഡിയം റൗണ്ട് റോഡില്‍ പ്രതി ലഹരി വിൽപ്പനയ്ക്കായി എത്തിയപ്പോഴാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments