WayanadNattuvarthaLatest NewsKeralaNews

നൂല്‍പുഴയില്‍ വീണ്ടും കടുവയുടെ ആക്രമണം

നൂൽപുഴ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോട് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം

സുല്‍ത്താന്‍ബത്തേരി: നൂല്‍പുഴയില്‍ വീണ്ടും കടുവയുടെ ആക്രമണം. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ആക്രമണമുണ്ടായിരിക്കുന്നത്. നൂൽപുഴ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോട് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.

കൊട്ടനോട് മധുവിന്റെ ആറ് വയസ്സുള്ള പശുവാണ് കടുവയുടെ ആക്രമണത്തിനിരയായത്. കടുവയുടെ മുന്‍കാല്‍ കൊണ്ടുള്ള അടിയില്‍ പശുവിന്റെ നട്ടെല്ല് തകര്‍ന്നു പോയതായി പഞ്ചായത്തംഗം സണ്ണി പറഞ്ഞു.

Read Also : നിങ്ങളുടെ ജീവിതം സിപിഎമ്മിന്റെ ഭിക്ഷ,നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യമില്ല: സുധാകരന് സിപിഎം നേതാവിന്റെ ഭീഷണി

ആക്രമിക്കപ്പെട്ട പശുവിന് സമീപമുണ്ടായിരുന്ന മറ്റൊരു പശു ഉച്ചത്തില്‍ കരഞ്ഞതോടെയാണ് മധു സംഭവമറിഞ്ഞത്. എന്നാല്‍, മധു പശുക്കള്‍ക്ക് സമീപം എത്തുന്നതിന് മുമ്പേ തന്നെ കടുവ രക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button