Latest NewsKeralaNews

പുലി മുന്നിലേക്ക് ചാടി; ബൈക്കിടിച്ച് വീണ് യുവാവിന് പരിക്ക്

മലപ്പുറം: ബൈക്കിന് മുന്നിലേക്ക് പുലി ചാടി വീണതോടെ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. മണിമൂളി സ്വദേശി പന്താർ അസറിനാണ് പരിക്കേറ്റത്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. അപ്രതീക്ഷിതമായി മുന്നിൽ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. വീഴ്ചയിൽ അസറിന്റെ കാലിന്റെ തുടയ്ക്ക് പരിക്കേറ്റു. നിലവിൽ അസർ ചികിത്സയിലാണ്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ജോലി കഴിഞ്ഞ് വരുമ്പോഴാണ് അസറിന്‍റെ മുന്നിലേക്ക് പുലി ചാടിയത്. ഇടിയുടെ ആഘാതത്തിൽ അസർ തെറിച്ച് വീണെങ്കിലും പുലി ഉപദ്രവിക്കാതെ കാട്ടിലേക്ക് ഓടിമറഞ്ഞു. അസറിന്‍റെ തുടയ്ക്കും കാൽമുട്ടിനും കൈക്കുമാണ് പരിക്കേറ്റത്.

അതേസമയം, ഇന്നലെ അപകടമുണ്ടായ സ്ഥലത്തിനടുത്ത് മരത്തിൻകടവിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപ് സമീപപ്രദേശത്ത് നിന്ന് ലോറി ഡ്രൈവർ കടുവയുടെ ചിത്രവും പകർത്തിയിരുന്നു. അപകട സ്ഥലത്തെത്തിയ വനംവകുപ്പ് പക്ഷേ അസറിന്‍റെ വാഹനമിടിച്ചത് പുലിയെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്തെ കാൽപ്പാടുകൾ പരിശോധിക്കുകയാണ് വനംവകുപ്പ്. മാസങ്ങളായി ഭീതിയിലാണെന്നും സ്ഥലത്ത് കൂടുവച്ച് പുലിയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button