KeralaLatest News

പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു : വനം വകുപ്പിൻ്റേത് മെല്ലേപ്പോക്കെന്ന് ആരോപണം

ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറാ ട്രാപ്പില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്

കൽപ്പറ്റ: കടുവയാക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കടുവ ദൗത്യം വൈകുന്നതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. രാധ കൊല്ലപ്പെട്ട പ്രിയദര്‍ശിനി എസ്റ്റേറ്റിലെ ബേസ് ക്യാംപിലാണ് നാട്ടുകാരുടെ പ്രതിഷേധം.

കടുവയെ പിടികൂടിയാല്‍ തന്നെ കൂട്ടിലടച്ച് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും വെടിവെച്ചുകൊല്ലണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഡിഎഫ്ഒ പ്രതിഷേധക്കാരോട് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറാ ട്രാപ്പില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കടുവയുടെ കാല്‍പാദം കണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. കടുവയെ തിരിച്ചറിഞ്ഞാല്‍ മാത്രമെ പിടികൂടുന്ന നടപടിയിലേക്ക് കടക്കുകയുള്ളൂ.

ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ്അതിനിടെ ചേകാടിയിലും നാട്ടുകാര്‍ കടുവയെ കണ്ടത് ആശങ്കയ്ക്കിടയാക്കി. റോഡ് മുറിച്ചുകടന്ന് വനത്തിലേക്ക് പോവുകയായിരുന്ന കടുവയെയാണ് നാട്ടുകാര്‍ കണ്ടത്. വാര്‍ഡനാണ് ഉത്തരവിറക്കിയത്.

ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാന്‍ ശ്രമിക്കും. അത് പരാജയപ്പെട്ടാല്‍ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന് മുന്‍പ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button