ThiruvananthapuramKeralaNattuvarthaLatest NewsNews

വർക്കലയിൽ അഗ്നിബാധയിൽ അഞ്ച് പേർ മരിച്ച സംഭവം: വില്ലനായത് എസിയും ഇന്റീരിയർ ഡിസൈനും ആണെന്ന് ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥൻ

അഞ്ച് പേരും പുക ശ്വസിച്ചാണ് മരിച്ചതെന്നും, ആർക്കും പൊള്ളലേറ്റില്ലെന്നും ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥൻ നൗഷാദ് വ്യക്തമാക്കി.

തിരുവനന്തപുരം: വർക്കലയിൽ അഗ്നിബാധ ഉണ്ടായ വീട്ടിൽ, എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ്, കേരളം ഇന്ന് ഉണർന്നത്. വീട്ടിലെ എല്ലാ മുറികളിലും എസി പിടിപ്പിച്ചതാണ് വില്ലനായത് എന്നാണ് പ്രാഥമിക നിഗമനം. എസി കാരണം വീടിനുള്ളിൽ ഉയർന്ന പുക തളംകെട്ടി നിന്നു. ഇന്റീരിയർ ഡിസൈനിന്റെ ഘടകങ്ങളും തീ പടർന്നതിന്റെ തോത് വർധിപ്പിച്ചെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.

Also read: വേണു രാജാമണി വിദേശകാര്യ മന്ത്രി ചമയുന്നു, പിണറായി തള്ള് നിർത്തിയപ്പോൾ വേണു തുടങ്ങി: കെ. സുരേന്ദ്രൻ

അഞ്ച് പേരും പുക ശ്വസിച്ചാണ് മരിച്ചതെന്നും, ആർക്കും പൊള്ളലേറ്റില്ലെന്നും ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥൻ നൗഷാദ് വ്യക്തമാക്കി. തീ പടർന്ന് 45 മിനിറ്റിന് ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞത്. രണ്ടാമത്തെ മകന് ഫോൺ വിളിച്ച ശേഷവും പുറത്തേക്ക് വരാൻ കഴിയാതെ പോയത് കടുത്ത പുക ശ്വസിച്ചതുകൊണ്ടാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തീപടർന്ന് പുക നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ്, ഫയർഫോഴ്‌സ് ഉദ്യോ​ഗസ്ഥർ അകത്ത് കയറിയത്. വീട്ടിൽ പുക നിറഞ്ഞിരിക്കുകയാണെന്ന് ആദ്യം കയറിയവർ പറഞ്ഞിരുന്നു. തീ ആളിപ്പടരുന്ന വീടിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ നിഹുലിൻ്റെ വായയിൽ നിറയെ കറുത്ത പുക ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button