KeralaLatest NewsNews

വേണു രാജാമണി വിദേശകാര്യ മന്ത്രി ചമയുന്നു, പിണറായി തള്ള് നിർത്തിയപ്പോൾ വേണു തുടങ്ങി: കെ. സുരേന്ദ്രൻ

ഉക്രൈനിൽ നിന്ന് കേന്ദ്രസർക്കാരാണ് വിദ്യാർത്ഥികളെ തിരിച്ച് എത്തിച്ചതെന്ന് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.

ആലപ്പുഴ: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി വിദേശകാര്യ മന്ത്രി ചമയുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരിഹസിച്ചു. വേണു രാജാമണി സൂപ്പർ വിദേശകാര്യ മന്ത്രി ആവുകയാണ്. അദ്ദേഹം എട്ടുകാലി മമ്മൂഞ്ഞിന്റെ രാഷ്ട്രീയം കളിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തള്ളാറില്ല. പകരം, വേണു രാജാമണി തള്ളുന്നത് ഏറ്റെടുത്തു. ഉക്രൈനിൽ നിന്ന് കേന്ദ്രസർക്കാരാണ് വിദ്യാർത്ഥികളെ തിരിച്ച് എത്തിച്ചതെന്ന് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also read: ഡിജിപിയെന്ന വ്യാജേന അദ്ധ്യാപികയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവം: നൈജീരിയൻ സ്വദേശി ഡൽഹിയിൽ വെച്ച് പിടിയിലായി

കേരളത്തിലെ സ്ത്രീകൾക്ക് വനിതാ ദിനം ആഘോഷിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ‘സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുന്നില്ല. കേരളത്തിലെ ക്രമസമാധാനം തകർന്നു കഴിഞ്ഞു’ അദ്ദേഹം കൂട്ടിച്ചേർത്തു.

‘സിൽവർലൈൻ സർവേ പൊലീസ് മർദ്ദനത്തിലൂടെയാണ് നടപ്പിലാക്കുന്നത്. ഭരണകൂട ഭീകരതയാണ് നടക്കുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് സംഭവിക്കുന്നത്. രക്തം ചിന്തിയാണെങ്കിലും ബി.ജെ.പി സിൽവർലൈൻ പദ്ധതിയെ എതിർത്തിരിക്കും. ഭൂമി നഷ്ട്ടപ്പെടുന്നവരെ ചേർത്തുപിടിച്ച് ബി.ജെ.പി സമരം നടത്തും. എല്ലാ കക്ഷികളെയും ഒന്നിപ്പിച്ച് ഞങ്ങൾ ബഹുജന മുന്നേറ്റം സംഘടിപ്പിക്കും. എറണാകുളത്ത് നാളെ സിൽവർലൈൻ വിരുദ്ധ കൺവെൻഷൻ നടത്തുകയാണ്’ കെ. സുരേന്ദ്രൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button