KottayamLatest NewsKeralaNattuvarthaNews

ആളില്ലാത്ത വീട്ടിൽ മോഷണശ്രമം : പ്രതി അറസ്റ്റിൽ

കൊല്ലം കുളത്തൂർകോണം നന്ദുഭവനത്തിൽ തീവെട്ടി ബാബു എന്ന ബാബുവാണ് (57) പൊൻകുന്നം പൊലീസിന്‍റെ പിടിയിലായത്

പൊൻകുന്നം: ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തി സ്‌കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. കൊല്ലം കുളത്തൂർകോണം നന്ദുഭവനത്തിൽ തീവെട്ടി ബാബു എന്ന ബാബുവാണ് (57) പൊൻകുന്നം പൊലീസിന്‍റെ പിടിയിലായത്. കേരളത്തിനകത്തും പുറത്തും വിവിധ മോഷണക്കേസിൽ പ്രതിയാണിയാൾ.

ശനിയാഴ്ച രാത്രി 11.30-ഓടെയാണ് കേസിനാസ്പദമായ സംഭവം. പി.പി റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ആണ്ടൂമഠം ശശികുമാറിന്‍റെ വീടിന്‍റെ മുൻവാതിൽ കുത്തിപ്പൊളിച്ചാണ് മോഷണശ്രമം നടത്തിയത്.

Read Also : റിയാദ് സീസൺ വേദികളിലേക്ക് മാസ്‌ക് ധരിക്കാത്തവർക്ക് പ്രവേശനം അനുവദിക്കും: തീരുമാനവുമായി സൗദി

പരിസരവാസികളെത്തിയപ്പോൾ മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. ഇയാളുപേക്ഷിച്ച സ്‌കൂട്ടർ ഗുരുവായൂരിൽ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

പൊൻകുന്നത്ത് ഉത്സവം നടന്നുവരുന്നതിനാൽ പൊലീസ് ബസ് സ്റ്റാൻഡിലും പരിസത്തും പട്രോളിങ് നടത്തുകയായിരുന്നു. ഇതിനിടെ സംശയം തോന്നി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ രാത്രി പാലാ റോഡിൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ വിവരം പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button