ErnakulamNattuvarthaLatest NewsKeralaNews

പട്രോ​ളിം​ഗി​നി​ടെ പൊ​ലീ​സ് വാ​ഹ​നം മാലിന്യ ടാങ്കർ ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു

രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ ഏ​ലൂ​ർ പൊലീ​സ് ആ​ണ് ടാ​ങ്ക​ർ ലോ​റി​യെ ആ​ദ്യം കൈ​കാ​ണി​ച്ച​ത്

കൊ​ച്ചി: പ​ട്രോ​ളിം​ഗി​നി​ടെ മാലിന്യ ടാങ്കർ പൊലീ​സ് ജീ​പ്പ് ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു. പാ​ലാ​രി​വ​ട്ട​ത്ത് ​ഇ​ന്ന് പു​ല​ർ​ച്ചെ പെ​ട്രോ​ളിം​ഗി​നി​ടെ ടാങ്കർ ത​ട​ഞ്ഞ​പ്പോ​ഴാ​ണ് സം​ഭ​വം.

രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ ഏ​ലൂ​ർ പൊലീ​സ് ആ​ണ് ടാ​ങ്ക​ർ ലോ​റി​യെ ആ​ദ്യം കൈ​കാ​ണി​ച്ച​ത്. എ​ന്നാ​ൽ, ലോ​റി നി​ർ​ത്താ​തെ പോ​യി. തു​ട​ർ​ന്ന്, ഇ​വ​ർ ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​വേ​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം ലോ​റി​യെ കൈ ​കാ​ണി​ച്ചു നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​വ​ർ നി​ർ​ത്താ​ൻ ത​യാ​റാ​യി​ല്ല.

Read Also : ഓപ്പറേഷൻ ഗംഗ ഫിനിഷിംഗ്: കൈയ്യടിച്ച് ലോകരാജ്യങ്ങൾ, ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ

തു​ട​ർ​ന്ന്, ലോ​റി​യു​മാ​യി പാ​ഞ്ഞെ​ത്തി​യ ഇ​വ​ർ പൊ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു തെ​റു​പ്പി​ക്കുകയായിരുന്നു. പൊ​ലീ​സു​കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും പൊലീ​സ് ഓ​ടി​ച്ചി​ട്ടാണ് പി​ടികൂടിയത്. ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പൊലീ​സു​കാ​രെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button