KottayamLatest NewsKeralaNattuvarthaNews

ദുബായില്‍ നിന്ന് നാട്ടിലെത്തിയ നാല് വയസുകാരന് വീടിന്റെ ഗേറ്റ് വീണ് ദാരുണാന്ത്യം

കോട്ടയം ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകന്‍ അഫ്സന്‍ അലിയാണ് മരിച്ചത്

ഈരാറ്റുപേട്ട: വീടിന്റെ ഗേറ്റ് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകന്‍ അഫ്സന്‍ അലിയാണ് മരിച്ചത്.

പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ് അഫ്സന്‍. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഇളകി വീണാണ് അപകടമുണ്ടായത്. കുട്ടിയുടെ തലയിലേയ്ക്കാണ് ഗേറ്റ് വീണത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന: രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് യുഎഇ

മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം ദുബായില്‍ നിന്ന് നാട്ടിലേയ്ക്കെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button