Latest NewsUAENewsInternationalGulf

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന: രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ഗ്രേഡ് 12 കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ സർവകലാശാലകളിലും രജിസ്‌ട്രേഷനായുള്ള പൊതു നടപടി ക്രമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. 15 പ്രാദേശിക സ്ഥാപനങ്ങളിലേക്ക് ഓൺലൈനായി അപേക്ഷ നൽകാം. സ്വദേശികൾ, സ്വദേശി വനിതകളുടെ വിദേശ പൗരത്വമുള്ള വിദ്യാർത്ഥികൾ, മറ്റു രാജ്യക്കാർ എന്നിങ്ങനെയാണ് മുൻഗണനാ ക്രമം പ്രഖ്യാപിച്ചിട്ടുള്ളത്.

Read Also: തെരുവിൽ നിറയെ തലയും ഉടലും അറ്റുപോയ സഹപ്രവർത്തകർ, റഷ്യൻ സൈനികരുടെ മാനസിക നില തെറ്റുന്നു: പലർക്കും ഭാന്ത് പിടിച്ചു

രജിസ്‌ട്രേഷൻ, ഏകീകൃത അപേക്ഷ പൂരിപ്പിക്കൽ, പ്രവേശന പരീക്ഷ, രേഖകളുടെ സമർപ്പണവും മെഡിക്കൽ പരിശോധനയും എന്നീ 4 ഘട്ടങ്ങൾ പൂർത്തിയാക്കണണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. വിദേശ സ്‌കോളർഷിപ്പുകൾക്കായി അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 21 ആണ്. ഏപ്രിൽ 26 മുതൽ പ്രവശന നടപടികൾ ആരംഭിക്കും.

യുഎഇയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ:

യുഎഇ യൂണിവേഴ്‌സിറ്റി, ഹയർ കോളജ് ഓഫ് ടെക്‌നോളജി, സായിദ് യൂണിവേഴ്‌സിറ്റി, അബുദാബി പോളിടെക്‌നിക്, ഫാത്തിമ കോളജ് ഓഫ് ഹെൽത്ത് സയൻസസ്, അബുദാബി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൊക്കേഷനൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്, ഖലീഫ യൂണിവേഴ്‌സിറ്റി, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ഹ്യുമാനിറ്റീസ്, സോർബോൺ യൂണിവേഴ്‌സിറ്റി, റോച്ചസ്റ്റർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് റാസൽ ഖൈമ, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ദുബായ്, ദുബായിയിലെ ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റി, അഡ്‌നോക് ടെക്‌നിക്കൽ അക്കാദമി.

Read Also: യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ: ആശങ്കയൊഴിയാതെ വിദ്യാർത്ഥികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button