ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

‘ഒരുമിച്ച് കഴിയാൻ ആ​ഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് അവളെ കൊന്നുകളഞ്ഞത്’: കണ്ണീരോടെ അമ്മ, പ്രവീണിന്റെ ചതികൾ പുറത്തേക്ക്

പ്രവീണിന് രഹസ്യബന്ധത്തോടായിരുന്നു താൽപ്പര്യം, ഭാര്യയേയും വേണം കാമുകിയെയും വേണം: വിവാഹ ചിത്രങ്ങൾ ഗായത്രി പുറത്ത് വിട്ടതോടെ പകയായി

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ കാമുകനാൽ കൊല്ലപ്പെട്ട, ഗായത്രിയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ അമ്മ സുജാത. ഒരുമിച്ച് കഴിയാൻ ആ​ഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണ് മകളെ കൊന്നതെന്ന് കണ്ണീരോടെ സുജാത ചോ​ദിക്കുന്നു. ഇവരുടെ ബന്ധത്തെ കുറിച്ച് സുജാതയ്ക്ക് അറിയാമായിരുന്നു. തുടക്കത്തിൽ, മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് ആവശ്യപ്പെട്ടിരുന്നതായി സുജാത പറയുന്നു. കൊലപാതകം നടന്ന ദിവസവും പ്രവീണുമായി താൻ ഫോണിൽ സംസാരിച്ചിരുന്നുവെന്ന് സുജാത പറയുന്നു.

‘മോളെ കാണാതായ ദിവസം, ​ഗായത്രിയുടെ ഫോണിലേക്ക് വിളിച്ചപ്പോഴൊക്കെ സംസാരിച്ചത് പ്രവീണായിരുന്നു. ഗായത്രി ഒപ്പമുണ്ടെന്നും കുഴപ്പമൊന്നുമില്ലെന്നുമാണ് അപ്പോഴെല്ലാം പ്രവീൺ പറഞ്ഞത്. ഗായത്രിക്ക് ഫോൺ കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രവീൺ ഇതിന് തയ്യാറായില്ല. രാത്രി പത്തുമണിയായിട്ടും മോൾ മടങ്ങിവരാതായതോടെ, സംശയം തോന്നി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു’, സുജാത പറയുന്നു.

Also Read:പരിചയസമ്പന്നരും പുതിയതലമുറയും ചേരുമ്പോഴാണ് പാര്‍ട്ടി ചടുലമാകുന്നത്: സി.പി.എമ്മിലേത് തലമുറ മാറ്റമല്ലെന്ന് സ്വരാജ്

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രവീൺ. ഗാ​യ​ത്രി​യും പ്ര​വീ​ണും ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്. ഇവിടെ വെച്ചുള്ള ബന്ധം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ, പ്രവീണ്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ പരാതിപ്പെട്ടിരുന്നു. ഗായത്രിയെ ചൊല്ലി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായി. വിവാഹം കഴിക്കണമെന്ന് ഗായത്രി പ്രവീണിനോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ, ഇരുവരും പള്ളിയില്‍ വച്ച് വിവാഹിതരായി. എന്നാൽ, ബന്ധം രഹസ്യമായി വയ്ക്കാനായിരുന്നു പ്രവീണിന് താൽപ്പര്യം. ഇയാളെ ധിക്കരിച്ച് ഗായത്രി വിവാഹചിത്രങ്ങൾ പുറത്തുവിട്ടു. ഇതാണ്, കൊലപാതകത്തിന് കാരണമായത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. വൈ​കി​ട്ടോ​ടെ പ്ര​വീ​ൺ മു​റി​യി​ൽ നി​ന്ന് പു​റ​ത്ത് പോ​യി​രു​ന്നു. മു​റി പു​റ​ത്തു​ നി​ന്ന് പൂ​ട്ടി​യ നി​ല​യി​ൽ ആ​യി​രു​ന്നു. പ്ര​വീ​ൺ ആ​ണ് മ​ര​ണ വി​വ​രം ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​ പ​റ​ഞ്ഞ​ത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button