KeralaLatest NewsNews

മാളികപ്പുറം എങ്ങനെയാണ് ഇത്ര വലിയ വിജയം ആയത്? ആ സിനിമയ്ക്ക് ഒരു പ്രൊപ്പഗാണ്ട ഉണ്ടായിരുന്നു: ഗായത്രി വർഷ

കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ ആയിരുന്നു ചിത്രത്തിലെ നായകൻ. മാളികപ്പുറം എങ്ങനെയാണ് ഇത്ര വിജയമായതെന്ന് നടി ഗായത്രി വർഷ ചോദിക്കുന്നു. ആ സിനിമയ്ക്ക് അയ്യപ്പനുമായി ബന്ധപ്പെടുത്തി ഒരു പ്രൊപ്പഗാണ്ട ഉണ്ടായിരുന്നുവെന്നും എന്നാൽ, സിനിമ തിയേറ്ററിൽ ചെന്ന് കണ്ടപ്പോൾ അതൊരു സാധാരണ ചിത്രം മാത്രമായിരുന്നുവെന്നും നടി പറയുന്നു. ഒരു യുട്യൂബ് ചാനലിനോടായിരുന്നു ഗായത്രിയുടെ പ്രതികരണം.

നേരത്തെ, രാജമൌലി സംവിധാനം ചെയ്ത ആർ.ആർ.ആർ, 2018 എന്നീ സിനിമകളെ രൂക്ഷമായി വിമർശിച്ച് ഗായത്രി രംഗത്ത് വന്നിരുന്നു. ഭൂരിപക്ഷ വർഗീയതയായ ഹിന്ദുത്വത്തെ പിന്താങ്ങുന്നതാണ് ഈ ചിത്രമെന്നാണ് ഗായത്രി ആരോപിക്കുന്നത്. ഒപ്പം ജൂൺ ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തെയും നടി വിമർശിക്കുന്നു. ന്യൂനപക്ഷ വർഗീയതയെ ആണ് ചിത്രം പിന്താങ്ങുന്നതെന്നാണ് ഗായത്രി പറയുന്നത്.

‘ആർ.ആർ.ആർ ഹിന്ദു വർഗീയ വാദം അല്ലെങ്കിൽ രാഷ്ട്ര വാദത്തെ ആ ഒരു രീതിയിൽ സപ്പോർട്ട് ചെയ്യുന്ന സിനിമയാണ്. സിനിമയുടെ അവസാനം രാമൻ വരുന്നു എന്നത് കൊണ്ട് അങ്ങനെ അതിനെ കാണാം. അതുപോലെ 2018 എന്ന സിനിമയും വളരെ കൃത്യമായി ഒരു ന്യൂനപക്ഷ വർഗീയതയെ പിന്താങ്ങി കൊണ്ട് ഇവിടെ ഉള്ള ഒരാൾ എടുത്ത സിനിമയാണ്. ഇത് രണ്ടും എങ്ങനെയാണ് ഒരുപോലെ തുലനം ചെയ്യുന്നത് എന്നാണ് നോക്കേണ്ടത്.

ന്യൂനപക്ഷ വർഗീയതയാണെങ്കിലും ഭൂരിപക്ഷ വർഗീയതയാണെങ്കിലും അല്ലെങ്കിൽ ന്യൂനപക്ഷ വർഗീയതയുള്ള ഒരാളിലേക്ക് കടത്തുന്ന വിശ്വാസപ്രമാണങ്ങൾ ആണെങ്കിലും അതിനൊരു ബ്രെയിൻ വാഷ് ഉണ്ടിവിടെ. നമ്മളെ വിശ്വാസങ്ങളിലേക്ക് എല്ലാം ചേർത്തുവെക്കുമ്പോൾ മനുഷ്യന്റെ തലച്ചോറ് സ്വയം ചിന്തിക്കാത്തതാവും. അപ്പോൾ സ്വന്തം വിശ്വാസത്തിൽ അല്ലെങ്കിൽ ആത്മബോധത്തിൽ നിൽക്കാത്തവരാവും. അതുകൊണ്ടാണ് സംഘി, ക്രിസംഘി പോലുള്ള യൂണിയനുകൾ വരുന്നത്’, ഗായത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button