ThiruvananthapuramKeralaNattuvarthaLatest NewsNews

‘രഹസ്യ ഭാഗങ്ങളിൽ ചിത്രങ്ങൾ വരച്ചു വെക്കുന്നത് ചിലരുടെ സന്തോഷം, ആ പണി മാന്യമായി ചെയ്തിട്ട് കാശു വാങ്ങി പെട്ടിയിൽ ഇടുക

തിരുവനന്തപുരം: സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി യുവതികളാണ് പരാതിയുമായി രംഗത്ത് വന്നത്. ഇടപ്പള്ളിയിലെ ‘ഇന്‍ക്‌ഫെക്ടഡ്’ ടാറ്റൂ സ്റ്റുഡിയോയിൽ, ടാറ്റൂ ഇടാന്‍ പ്രത്യേക മുറിയുണ്ടെന്നും കൂടെ വരുന്നവരെ അവിടേക്കു കടത്തിവിടാറില്ലെന്നും യുവതി വെളിപ്പെടുത്തി. അവിടെവച്ചാണ് സുജീഷ് തന്നെ പീഡിപ്പിച്ചതെന്നും ഇരയായ യുവതി പറയുന്നു. അതേസമയം, യുവതികളുടെ പരാതിയെ തുടർന്ന് സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ യുവതികൾക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. ഇപ്പോൾ, ഇതിനെ എതിർത്തുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. രഹസ്യ ഭാഗങ്ങളിൽ കുഞ്ഞു ചിത്രങ്ങൾ വരച്ചു വെക്കുന്നത് ചിലരുടെ സന്തോഷമാണെന്നും, ആ ആഗ്രഹവുമായി ഒരാൾ എത്തുമ്പോൾ ഏറ്റവും മനോഹരമായി ചെയ്തു കൊടുത്തിട്ടു കാശു വാങ്ങി പെട്ടിയിൽ ഇടുന്നതാണ് പ്രൊഫഷണലിസമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

കശ്മീരില്‍ ഭീകരാക്രമണം, സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക്

ചെവിക്കുതാഴെ കഴുത്തിൽ ചിത്ര ശലഭത്തിന്റെ ടാറ്റൂ ചെയ്ത സ്ത്രീകൾ മുടി ഉയർത്തികെട്ടി നടന്നു പോവുന്നത് കാണാൻ നല്ല ഭംഗിയാണ്, കൈത്തണ്ടയിലും ചുമലിലും ഓക്കേ മനോഹരമായ കുഞ്ഞിചിത്രങ്ങളും എഴുത്തുകളും ഉള്ള മനുഷ്യരെകാണാനും നല്ല രസമാണ്. പക്ഷെ കൈ മുഴുവനായും ഉടൽ മുക്കാലുമൊക്കെ ഇടി വെട്ടി കറുത്തുപോയ പോലെ ടാറ്റൂ വിന്റെ ഉഗ്രഭാവങ്ങൾ പൂണ്ടു നടക്കുന്നവരെ കാണുമ്പോൾ ഇവരെന്ത ഇങ്ങനെ എന്നോർക്കാറുണ്ട്, അവരോട് വെറുപ്പോ വിദ്വോഷമോ ഒന്നും ഒരിക്കലും തോന്നിയിട്ടില്ല , തോന്നേണ്ട കാര്യവും ഇല്ല പറഞ്ഞു വന്നത് ഇത്രയേ ഒളൂ.

തന്റെ ശരീരം എങ്ങനെ ഉപയോഗിക്കണം , അതിൽ എന്തൊക്കെ ചെയ്യണം എന്നത് ഒരു വ്യക്തി യുടെ സ്വാതത്ര്യമാണ്. രഹസ്യ ഭാഗങ്ങളിൽ കുഞ്ഞു ചിത്രങ്ങൾ വരച്ചു വെക്കുന്നത് ചിലരുടെ സന്തോഷമാണെങ്കിൽ , ആ ആഗ്രഹവുമായി ഒരാൾ തന്റെ സ്റ്റുഡിയോയിൽ എത്തുമ്പോൾ ഏറ്റവും മനോഹരമായി ചെയ്തു കൊടുത്തിട്ടു കാശു വാങ്ങി പെട്ടിയിൽ ഇടുക .അതാണ് പ്രഫഷണലിസം.

‘ഇതൊന്നും ടീവിയിൽ വരൂല്ലാ’: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്കൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി അഡ്വ ശ്രീജിത്ത്‌ പെരുമന

ഒരു കാര്യം മാത്രം പറഞ്ഞു അവസാനിപ്പിക്കാം, പലതരക്കാരായ കസ്റ്റമേഴ്സ് വരുന്ന ഇടമാണ് ഒരു ടാറ്റൂ സ്റ്റുഡിയോ, സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ ഒരു കുഞ്ഞു ഇഷ്ടങ്ങളുടെ സാക്ഷാത്കാരത്തിനായി അവിടെ എത്തിയേക്കാം, അവരുടെ മുലയുടെ തുടക്കമോ, വയറിന്റെ തുടിപ്പോ, നിതംബങ്ങളുടെ ഷെയ്‌പ്പോ കാണുമ്പോ കൺട്രോൾ പോവുന്നവർ ഈ പണിക്കു നിക്കരുത്, നിങ്ങൾ വല്ല മൽസ്യ കൃഷിയോ വാഴകൃഷിയോ പോലെ റിസ്ക് ഇല്ലാത്ത വല്ല പണിയും ചെയ്യുക ..

ഗിഫ്റ് തിലോപ്യയും മലേഷ്യൻ വാളയും വളർത്താൻ പറ്റിയ നല്ല മീനുകൾ ആണ്. മൂന്നു മാസം കൊണ്ട് വിളവെടുക്കാം, കൃത്യമായി തീറ്റകൊടുക്കാതെ മൂന്നാം മാസം വിളവെടുക്കാൻ ചെന്നിട്ട് മീൻവളർന്നില്ല എങ്കിൽ എന്നെ ചീത്തവിളിക്കാൻ വരരുത്, പഴയ പോലെ അല്ല, ഞാനിപ്പോ ഭയങ്കര ബിസിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button