ശ്രീനഗര്‍: ജമ്മു കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ വന്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലെ ലാല്‍ ചൗക്കിന് സമീപത്തുള്ള അമീറ കാദല്‍ മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക വിവരം. പോലീസുകാരടക്കം 21 പേര്‍ക്ക് പരിക്കേറ്റതായി ജമ്മു-കശ്മീര്‍ പോലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേയ്ക്ക് മാറ്റി.
അവധി ദിവസമായതിനാല്‍ മാര്‍ക്കറ്റില്‍ നല്ല തിരക്കായിരുന്നു. സ്വദേശി-വിദേശ ടൂറിസ്റ്റുകളടക്കം നിരവധി പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. മാര്‍ക്കറ്റില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷ സൈനികരെ ലക്ഷ്യം വച്ചായിരുന്നു ഗ്രനേഡ് എറിഞ്ഞതെന്നാണ് സൂചന. സംഭവ സ്ഥലം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ആക്രമണം നടത്തിയവരെ പിടികൂടുന്നതിനായി പ്രദേശത്ത് വ്യാപക തിരച്ചില്‍ ആരംഭിച്ചു.
Post Your Comments