KeralaLatest NewsNews

ചെറുപ്പം മുതലുള്ള ബന്ധം,തിരിച്ച് വരുമെന്ന് കരുതിയിരുന്നു: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി : മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പി.കെ. കുഞ്ഞാലിക്കുട്ടി. തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചെറുപ്പം മുതലെയുള്ള ബന്ധമാണ്. ഒരുമിച്ച് കളിച്ച് വളർന്നവരാണ് ഞങ്ങൾ. അദ്ദേഹത്തെ കുറിച്ച് ഒരുപാട് ഓർമകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ മുതൽ അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ച് ഗുരുതരമായിരുന്നു. ഇന്ന് രാവിലെ ആരോഗ്യം കുറച്ച് മെച്ചപ്പെട്ടു. ഞങ്ങൾ എല്ലാവരും കഴിഞ്ഞ ദിവസം അവിടെ ഉണ്ടായിരുന്നു. തിരിച്ച് വരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also  :  120 ബസുകൾ തയ്യാർ, വേണ്ടത് ഉക്രൈന്റെ അനുമതി മാത്രം: പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സുമിയിലെ 700 വിദ്യാർത്ഥികൾ

വളരെ സൗമ്യനായാണ് ഹൈദരലി ശിഹാബ് തങ്ങൾ എല്ലാകാലത്തും അറിയപ്പെട്ടത്. വളരെ സ്വാത്വികനായിരുന്നു. മതപരമായ കാര്യങ്ങളിൽ കൂടുതൽ മുഴുകിയായിരുന്നു ജീവിതം. അദ്ദേഹത്തിന്റെ മരണം സമുദായത്തെ സംബന്ധിച്ച് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ദൈവത്തിന്റെ വിധിക്ക് മുന്നിൽ വേറൊന്നും ചെയ്യാൻ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button