മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെ മുസ്ലീംലീഗ് നേതാക്കള്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട സമീപനം ഇതാണോ എന്നും മുതിര്‍ന്ന നേതാക്കളുടെ മൗനാനുവാദത്തോടെയാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പ്രസംഗമെന്നും കോടിയേരി പറഞ്ഞു.
‘ഇതാണോ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട സമീപനം. റിയാസും വീണയും തമ്മില്‍ നിയമപ്രകാരം വിവാഹിതരായി. ആ വിവാഹത്തിനെതിരെ മുസ്ലീംലീഗ് നേതാവ് പ്രസംഗിച്ചത് എന്താണ്. അത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ്. എന്നിട്ട് പിറ്റേ ദിവസം മാപ്പ്. നല്ല പരിപാടിയാണ്. പറയേണ്ട ചീത്ത മുഴുവനും പറയുക. എന്നിട്ട് മാപ്പെന്ന് പറയുക. ഞാനും കുറെ തെറി വിളിക്കാം. ലീഗുകാരെ അധിക്ഷേപിക്കാം. എന്നിട്ട് നാളെ പറയാം മാപ്പാക്കണമെന്ന്. ലീഗ് നേതാക്കള്‍ ബോധപൂര്‍വ്വം പറഞ്ഞതാണ്’. കോടിയേരി പറഞ്ഞു.
അത്തരമൊരു പരാമര്‍ശമുണ്ടായപ്പോള്‍ എന്തുകൊണ്ട് പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവര്‍ തടഞ്ഞില്ലെന്നും പ്രസംഗത്തോട് യോജിക്കുന്നില്ലെന്ന് പറയാന്‍ എന്തുകൊണ്ട് അവര്‍ ആര്‍ജ്ജവം കാണിച്ചിള്ളേണഞ്ഞും കോടിയേരി ചോദിച്ചു. കുഞ്ഞാലിക്കുട്ടി, സാദിഖലി തുടങ്ങിയവരുടെ മൗനാനുവാദത്തോടെയാണ് നേതാക്കള്‍ എല്ലാം പ്രസംഗം നടത്തിയതെന്നും നിങ്ങള്‍ പറഞ്ഞോ എന്ന് പറഞ്ഞ് ഇളക്കിവിടുകയായിരുന്നുവെന്നും കോടിയേരി ആരോപിച്ചു.
Post Your Comments