Latest NewsKeralaNews

കളമശ്ശേരി സ്ഫോടന കേസിൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ നോക്കുകയാണ് കേന്ദ്രമന്ത്രി: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കളമശ്ശേരി സ്ഫോടന കേസിൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ നോക്കുകയാണ് കേന്ദ്രമന്ത്രിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു സംഭവം നടക്കുമ്പോൾ ഉത്തരവാദിത്തമുള്ള പ്രസ്താവനകൾ മാത്രം നടത്തുക എന്ന ഒരു നിലവാരത്തിലേക്ക് നമ്മൾ ഉയരുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Read Also: ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടുക, ഓരോ സെക്കന്റുകള്‍ വൈകിയാല്‍ മരണം അടുത്ത്

സംസ്ഥാനത്തെ ഇത്തരം സംഭവങ്ങൾ ഏത് വിധത്തിലാണ് മുൾമുനയിൽ നിർത്തുകയെന്ന് ഇന്നലെ മനസിലായി. മുഖ്യധാരാ മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെയാണ് പ്രതികരിച്ചതെങ്കിലും ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും ജാഗ്രത പുലർത്തണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വരെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചു. ഇത് നല്ല പ്രവണതയല്ല. കേരളം ഇതിനെതിരെ ഒറ്റക്കെട്ടായി നിന്നത് നന്നായെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Read Also: സ്കൂ​ൾ വാ​നി​ൽ​നി​ന്ന് വി​ദ്യാ​ർത്ഥി തെ​റി​ച്ചു​വീ​ണു: വാൻ ഡ്രൈവർക്ക്​ അഞ്ചുവർഷം കഠിനതടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button