KeralaLatest NewsNews

രാമക്ഷേത്ര വിഷയം; വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ അഭിപ്രായം പറയാനില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം അവർ സ്വതന്ത്രമായി എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കോടതി വിധി പറഞ്ഞപ്പോൾ പാർട്ടി നിലപാട് പറഞ്ഞതാണ്. അയോധ്യയിൽ ബിജെപി രാഷ്ട്രീയമായി മുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണം. ഈ പരിപാടിയെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനം ആക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. പാർലമെന്റ് ഇലക്ഷൻ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണിത്. ഇത് ആരാധനയല്ല, രാഷ്ട്രീയമാണ്. രാഷ്ട്രീയ പാർട്ടികൾ അത് തിരിച്ചറിയണം. അത് അനുസരിച്ച് നിലപാട് എടുക്കണം. തീരുമാനം എടുക്കാനുള്ള ആളുകൾ കോൺ​ഗ്രസിലുണ്ട്. രാഷ്ട്രീയ മുതലടപ്പിനുള്ള ശ്രമം എല്ലാവരും തിരിച്ചറിയണം’, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പാണക്കാട് സ്വാദിഖലി ശിഹാബ്‌ തങ്ങളുടെ വസതിയിൽ മുസ്‌ലീം ലീഗ് രാഷ്ട്രീയ കാര്യ സമിതിയാണ് അടിയന്തര യോഗം ചേർന്നത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലികുട്ടി, പിഎംഎ സലാം, എംകെ മുനീർ, അബ്‌ദു സമദാനി എന്നിവർ പങ്കെടുത്തു. ദേശീയ നേതാക്കൾ ഓൺലൈനായും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button