കണ്ണൂർ: മതത്തിന്റെ പേരിലുള്ള വര്‍ഗീയ രാഷ്ട്രീയം മുസ്ലിം ലീഗ് പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കേരളത്തിന്റെ മതേതര മുഖം മനോഹരമാക്കി നിലനിർത്തുന്നതിൽ മുസ്ലിം ലീഗിന്റെ പങ്ക് ഏറെ വലുതാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ മോഡലില്‍ ചേരിതിരിഞ്ഞുള്ള വര്‍ഗീയതയാണോ കേരളത്തിന് വേണ്ടത്, അതല്ല മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണോ വേണ്ടത് എന്ന ചോദ്യം കേരളത്തിന് മുന്നിലുണ്ടെന്നും ഇത്തരം ചോദ്യങ്ങൾ ഉയർന്നപ്പോഴെല്ലാം മതേതര കാഴ്ചപ്പാടോട് കൂടി ഉത്തരം നല്കിയ പാര്‍ട്ടിയാണ് ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര നിലപാടിൽ നിന്ന് ഒരുകാലത്തും മുസ്ലിം ലീഗ് പിറകോട്ട് പോയിട്ടില്ലെന്നും കേരളത്തിന്റെ വിദ്യാഭ്യാസ- സാങ്കേതിക മേഖലകളിലെ മുന്നേറ്റം മുസ്ലിം ലീഗിന്റെ കൂടി കൂട്ടായ്മയിലൂടെ ഉണ്ടായതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സർക്കാരിന്റെ ലാപ്ടോപ്പുകള് തിരിച്ചുനല്‍കി ആദിവാസി വിദ്യാര്‍ഥികള്‍: ‘ഉണ്ടായിട്ടും പ്രയോജനമില്ല’
‘മതേതര സംസ്കാരം കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ ഉത്തരവാദിത്തം കാണിച്ച ലീഗിനെ ഒറ്റപ്പെടുത്തുന്നത് കേരളത്തിന് ഗുണം ചെയ്യില്ല. അങ്ങിനെ ചെയ്താൽ സമൂഹത്തിൽ ലീഗിന്റെ സ്ഥാനം വര്‍ഗീയവാദികൾ കൈയാളും. മതേതരത്വം എന്നാല്‍ മതനിരാസമല്ല. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്. മുഖ്യമന്ത്രി ലീഗിനെ വിമർശിച്ചതിന്റെ ഉത്തരം ഇവിടുത്തെ അന്തരീക്ഷത്തിൽ തന്നെയുണ്ട്. കേരളത്തിലെ ജനത്തിന് അത് കൃത്യമായും അറിയാം. അതു കൊണ്ടു തന്നെയാണ് ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകാത്തത്’. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments