KeralaLatest NewsNews

ഈ നിലപാടില്ലാത്ത ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിലുണ്ടോ? 3 നേരം പാടി നടന്നാൽ പോരായെന്ന് ശ്രീജ നെയ്യാറ്റിൻകര

സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകിയാൽ പാർട്ടി തകർന്നു പോകും എന്ന് പാർട്ടി സെക്രട്ടറി പറയുന്ന ആ സ്ത്രീപക്ഷമുണ്ടല്ലോ അതിനെ ചില്ലിട്ട് എ കെ ജി സെന്ററിൽ സൂക്ഷിക്കണം.

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിൽ പ്രതികരിച്ച് ശ്രീജ നെയ്യാറ്റിൻകര. പാർട്ടി കമ്മറ്റികളിലെ സ്ത്രീ പ്രതിനിധ്യം 50 ശതമാനം ഉണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് സി.പി.ഐ.എം എന്ന പുരോഗമന – സ്ത്രീപക്ഷ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി നിങ്ങൾ കമ്മിറ്റിയെ തകർക്കാൻ വേണ്ടി നടക്കുകയാണോ? എന്നാണ്. കോടിയേരി തുറന്നു പറഞ്ഞ ഈ നിലപാടില്ലാത്ത ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിലുണ്ടോയെന്നും അങ്ങനൊരു രാഷ്ട്രീയ പാർട്ടിയും ഉണ്ടാകില്ല എന്നുള്ളിടത്തു കൂടിയാണ് കോടിയേരിക്ക് ഇങ്ങനൊരു സ്ത്രീ വിരുദ്ധത പറയാൻ ധൈര്യം കിട്ടുന്നതെന്നും ശ്രീജ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പാർട്ടി കമ്മറ്റികളിലെ സ്ത്രീ പ്രതിനിധ്യം 50 ശതമാനം ഉണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് സി പി ഐ എം എന്ന പുരോഗമന – സ്ത്രീപക്ഷ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി ഇങ്ങനെയായിരുന്നു “നിങ്ങൾ കമ്മിറ്റിയെ തകർക്കാൻ വേണ്ടി നടക്കുകയാണോ “…. ഇതാണ് പൊതുബോധം ഈ പുരുഷാധിപത്യ പൊതുബോധത്തെ മറികടക്കാൻ സിപിഎമ്മിന് പോലും കഴിയുന്നില്ല എന്നുള്ളിടത്താണ് പ്രശ്നവും ….

Read Also: ഉക്രൈൻ അധിനിവേശത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ റഷ്യയ്‌ക്കെതിരായി ചരിത്രപരമായ വോട്ടെടുപ്പ്

കോടിയേരി തുറന്നു പറഞ്ഞ ഈ നിലപാടില്ലാത്ത ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിലുണ്ടോ? അങ്ങനൊരു രാഷ്ട്രീയ പാർട്ടിയും ഉണ്ടാകില്ല എന്നുള്ളിടത്തു കൂടിയാണ് കോടിയേരിക്ക് ഇങ്ങനൊരു സ്ത്രീ വിരുദ്ധത പറയാൻ ധൈര്യം കിട്ടുന്നതും ….സ്ത്രീ – പുരുഷ സമത്വം എന്നത് മഹത്തായ ഒരു രാഷ്ട്രീയ ദർശനമാണ് അത് ഒന്നുവീതം മൂന്നു നേരം പാടി നടന്നാൽ പോരാ പ്രായോഗികമാക്കാനുള്ള ആർജ്ജവം കാണിക്കണം …

കോടിയേരി സഖാവിന്റെ ഈ സ്ത്രീവിരുദ്ധ പരാമർശം കേട്ടു കൊണ്ടാണ് ഇന്ന് പ്രഖ്യാപിക്കുന്ന സംസ്ഥാന കമ്മറ്റിയിൽ എത്ര സ്ത്രീകൾ ഉണ്ടാകും എന്ന് ഞാനൊക്കെ ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്
മികച്ച സ്ത്രീപക്ഷമാണ് സി പി ഐ എമ്മേ നിങ്ങളുടേത്…. സ്ത്രീകൾക്ക് തുല്യ പങ്കാളിത്തം നൽകിയാൽ പാർട്ടി തകർന്നു പോകും എന്ന് പാർട്ടി സെക്രട്ടറി പറയുന്ന ആ സ്ത്രീപക്ഷമുണ്ടല്ലോ അതിനെ ചില്ലിട്ട് എ കെ ജി സെന്ററിൽ സൂക്ഷിക്കണം … ക്രാ ത്ഫൂ …

shortlink

Related Articles

Post Your Comments

Related Articles


Back to top button