തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇരുകൂട്ടരുടേയും ചര്‍ച്ചയ്‌ക്കെതിരെ പൊതുജനങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണെന്ന് ശ്രീജ നെയ്യാറ്റിന്‍കര ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജമാഅത്തെ ഇസ്ലാമി-ആര്‍എസ്എസ് ചര്‍ച്ചയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ബന്ദന വീട്ടിൽ പൂജ നടത്തി, സുഹൃത്തുക്കളും വീട്ടുകാരും പങ്കെടുത്തു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ജമാഅത്തെ ഇസ്ലാമി കൂടെ ഉള്‍പ്പെട്ട മുസ്ലീം സംഘടനകള്‍ ആര്‍ എസ് എസുമായി നടത്തിയ ചര്‍ച്ചയ്‌ക്കെതിരെ സാമാന്യ ബോധമുള്ള സകലരും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലീം സംഘടനകളുമൊക്കെ ചര്‍ച്ചയെ തള്ളിപ്പറഞ്ഞു. എന്തിനേറെ ജമാഅത്തെ ഇസ്ലാമിയെ പിരിച്ചു വിടണമെന്ന് വരെ കേരളത്തിലെ ഒരു പ്രമുഖ മുസ്ലീം സംഘടനയുടെ നേതാവ് ആവശ്യപ്പെട്ടു’.
‘ആര്‍ എസ് എസുമായി മുസ്ലീം സംഘടനകള്‍ നടത്തിയ കൂടിക്കാഴ്ചയെ സി പി ഐ എം പൊളിറ്റിക്കല്‍ കാമ്പയിനാക്കി മാറ്റുന്നു എന്നതിന്റെ ആദ്യ സൂചനയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ് . ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ കേരളത്തിലാകമാനം ജമാഅത്തെ ഇസ്ലാമിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കുമെതിരെ പോസ്റ്റര്‍ കാമ്പയിന്‍ ആരംഭിച്ചു. പ്രത്യേകിച്ചും സി പി ഐ എം കേന്ദ്ര സര്‍ക്കാരിനെതിരെ കേരളത്തില്‍ ജാഥ നടത്തുന്ന സമയം കൂടെയാണിത്. ആ സമയത്ത് അവര്‍ക്ക് കിട്ടിയ മികച്ച ഒരു രാഷ്ട്രീയ ആയുധത്തെ അവര്‍ പ്രയോജനപ്പെടുത്തും അത് സ്വാഭാവികമാണ്’.
‘ഹിന്ദുത്വ ഫാസിസത്തെ അഡ്രസ് ചെയ്ത് നടക്കുന്ന ഒരു രാഷ്ട്രീയ ജാഥയില്‍ ആര്‍ എസ് എസുമായി ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെട്ട മുസ്ലീം സംഘടനകള്‍ നടത്തിയ ചര്‍ച്ച സി പി ഐ എം ഉയര്‍ത്തും. അതിന്നലെ കാസര്‍ഗോഡ് നടന്ന ജാഥയുടെ ഉദ്ഘാടനത്തില്‍ പിണറായി വിജയന്റെ പ്രസംഗത്തില്‍ നിന്ന് തന്നെ അത് വ്യക്തമാണ്. അതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് കൂട്ട് കെട്ടുണ്ടാക്കിയ കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും കൂടെ ചേര്‍ത്ത് രാഷ്ട്രീയമായി നേരിടാനാണ് സി പി ഐ എം ശ്രമിക്കുന്നത്’. സി പി ഐ എമ്മിന്റെ ആ നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടതിന് പകരം പിണറായി വിജയന് ഇസ്ലാമോഫോബിയ എന്നും പറഞ്ഞിറങ്ങിയാല്‍ കേരളത്തിലെ മുസ്ലീം സംഘടനകള്‍ പോലും അത് വകവെച്ച് തരില്ല’.
‘ഇന്നലെ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ പിണറായി വിജയന് ഇസ്ലാമോഫോബിയ ആരോപിച്ച് നടത്തിയ പത്ര സമ്മേളനത്തെ കേരളത്തിലെ മാധ്യമങ്ങള്‍ സമീപിച്ച രീതിയില്‍ നിന്ന് തന്നെ വ്യക്തമാണ് കാര്യങ്ങള്‍. ഇസ്ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാണ് എന്ന് കരുതി മുഴുത്ത ഇസ്ലാമോഫോബിക്കുകളായ വംശഹത്യ പ്രത്യയ ശാസ്ത്രക്കാരുമായി അഥവാ ആര്‍ എസ് എസ് ഭീകര വാദികളുമായി രഹസ്യ ചര്‍ച്ച നടത്തി പിടിക്കപ്പെട്ടപ്പോള്‍, അതിനെതിരെ സമൂഹത്തിന്റെ നാനാ ഭാഗത്ത് നിന്നും വിമര്‍ശനമുയരുമ്പോള്‍ അയ്യോ അത് ഇസ്ലാമോഫോബിയയാണേ എന്ന് നിലവിളിച്ച് കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാം എന്ന് കരുതുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആ തന്ത്രമുണ്ടല്ലോ അതങ്ങ് കയ്യില്‍ വച്ചേക്കുക’.
‘ഇസ്ലാമോഫോബിയ എന്ന വാക്ക് നിങ്ങളുടെ തോന്ന്യാസങ്ങള്‍ക്ക് കൂട്ട് നില്‍ക്കാത്ത ആര്‍ക്ക് നേരെയും എടുത്ത് പ്രയോഗിക്കുന്നത് അതിന്റെ യഥാര്‍ത്ഥ ഇരകളോട് ചെയ്യുന്ന ക്രൂരതയാണ് എന്ന് ജമാഅത്തെ ഇസ്ലാമി മറക്കരുത. ആ വാക്കിനെ ജമാഅത്തെ ഇസ്ലാമി ഇത്രയ്ക്കും നിസാരവല്‍ക്കരിക്കരുത് പ്രത്യേകിച്ചും ഈ ഫാസിസ്റ്റ് കാലത്ത്’.
Post Your Comments