കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ അന്വേഷണ സംഘം കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. മൂന്ന് പേരുടെ മരണത്തിനും നിരവധി ആളുകളുടെ പരിക്കിനും കാരണമായ തീവെപ്പ് കേസിലെ പ്രതിക്ക് പിന്നിൽ ഗൂഢശക്തികൾ ഉണ്ടെന്ന ആക്ഷേപം തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. ഷാരൂഖിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആരോപണവും ശക്തമായിരുന്നു. ഇപ്പോഴിതാ, ട്രെയിനിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമില്ലേ എന്ന് ചോദിക്കുകയാണ് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര. അല്ലങ്കിൽ പിന്നെ അങ്ങ് രാജ്യ തലസ്ഥാനത്ത് നിന്ന് ഇങ്ങ് കേരളത്തിലെത്തി ട്രെയിനിൽ കേറി തീവയ്ക്കുമോ എന്നാണ് ഇവരുടെ ചോദ്യം.
ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇത് ഫാസിസ്റ്റ് കാലമാണ് അടുത്ത നിമിഷം മരിക്കും എന്നുറപ്പുണ്ടായാൽ പോലും നിർഭയത്വത്തോടെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം സംസാരിച്ചു കൊണ്ട് വേണം മരണത്തിലേക്ക് കടക്കാൻ എന്ന നിർബന്ധം ഓരോ നീതിവാദികളായ രാഷ്ട്രീയ മനുഷ്യർക്കും ഉണ്ടാകേണ്ട കാലമാണിത് …
ഏപ്രിൽ 2 ന് ഞായറാഴ്ച രാത്രി കോഴിക്കോട്ടെ എലത്തൂരിൽ വച്ച് എക്‌സിക്യുട്ടീവ് എക്സ്പ്രസിൽ നടന്ന തീവയ്പാക്രമണത്തിൽ ഒരു പിഞ്ചു കുഞ്ഞടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു … ഗുരുതരമായി പൊള്ളലേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലുമാണ് ….
ഒരു കൂട്ടക്കൊല ലക്ഷ്യമിട്ടാണ് അക്രമി ഇങ്ങനൊരാക്രമണം നടത്തിയതെന്ന് വ്യക്തമാണ് … ട്രെയിൻ നിർത്തിയതും, തീ പടരുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞത് കൊണ്ടും മാത്രം ഒഴിവായ വൻ ദുരന്തം …. വലിയൊരു ദുരന്തമുണ്ടാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ട്രെയിൻ തന്നെ ആക്രമണത്തിനായി ആ ക്രിമിനൽ തെരെഞ്ഞെടുത്തത് ….
ഒടുവിൽ പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നു എന്നാണ് വാർത്ത ….
കൂട്ട നരഹത്യ എന്ന ലക്ഷ്യത്തിലേക്ക് പ്രതിയെ നയിച്ച ഘടകമെന്താണ് …? ഇതൊരു ആസൂത്രിത പദ്ധതി തന്നല്ലേ ….? ഈ അസാധാരണമായ കുറ്റകൃത്യത്തിന് അഥവാ ഭീകര പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തി ഏതാണ് ..?
ഈ ഭീകരാക്രമണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമില്ലേ? ഇല്ലെങ്കിൽ പിന്നെ അങ്ങ് രാജ്യ തലസ്ഥാനത്ത് നിന്ന് ഇങ്ങ് കേരളത്തിലെത്തി ട്രെയിനിൽ കേറി തീവയ്ക്കുമോ?
അതൊക്കെ അറിയേണ്ടതുണ്ട് …കാരണം വരാൻ പോകുന്നത് ഹിന്ദു രാഷ്ട്ര പ്രഖ്യാപനം നടത്താൻ ഹിന്ദുത്വ ശക്തികൾ കാത്തിരിക്കുന്ന തെരെഞ്ഞെടുപ്പാണ് …
പുൽവാമയുടെ രാഷ്ട്രീയമാരും മറന്നു പോകരുത്
Post Your Comments