ന്യൂഡൽഹി: രാജ്യവ്യാപകമായി നടന്ന എൻ.ഐ.എ റെയ്ഡിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടവരിൽ ഒരാളാണ് പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് ഇ അബൂബക്കർ. തിഹാർ ജയിലിലാണ് ഇപ്പോൾ ഇ.അബൂബക്കർ കഴിയുന്നത്. അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും, ഹൈക്കോടതി ഹർജി തള്ളുകയും എന്‍.ഐ.എ കോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു. ഇപ്പോഴിതാ, ഇതിനെതിരെ ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിൻകര പ്രതികരണവുമായി രംഗത്ത്.
അബൂബക്കർ എന്ന മനുഷ്യന്റെ ജീവന് ഒരു വിലയുമില്ലെന്നാണോ കോടതി പറയുന്നതെന്ന് ശ്രീജ ചോദിക്കുന്നു. മാസങ്ങളായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും, അങ്ങനെയുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയേ കോടതി നിസാരമായിട്ടാണ് നോക്കി കാണുന്നതെന്നും ശ്രീജ വിമർശിച്ചു. നീതിപീഠങ്ങൾ പോലും മനുഷ്യത്വരഹിതമായി പെരുമാറുമ്പോൾ ഈ രാജ്യത്ത് നീതി നിഷേധിക്കപ്പെടുന്ന മനുഷ്യർ ആരുടെ മുന്നിലാണ് അഭയം തേടേണ്ടതെന്ന് ശ്രീജ ചോദിക്കുന്നു.
‘ഇ അബൂബക്കറിന്റെ ജീവനെ കുറിച്ച് ഈ രാജ്യത്തെ പൊതുബോധത്തിന് ആശങ്കയില്ല. മാധ്യമങ്ങൾക്ക് ആശങ്കയില്ല. ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്കോ എന്തിനേറെ മനുഷ്യാവകാശ സംഘടനകൾക്ക് പോലും ആശങ്കയില്ല. പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത ഒരു രോഗിയാണ്, ഓർമ്മക്കുറവുള്ള വൃദ്ധനാണ്. സംഘപരിവാർ ഏജൻസിയായ എൻ ഐ എയ്‌ക്ക് സമം അദ്ദേഹത്തെ ദ്രോഹിക്കാൻ കോടതി കൂടെ ഉണ്ടെന്നറിയുമ്പോൾ എന്ത് പ്രതീക്ഷയാണിനി ബാക്കിയുള്ളത്? ഇന്ത്യൻ ജയിലിനുള്ളിൽ മറ്റൊരു സ്റ്റാൻ സ്വാമി ആവർത്തിക്കാതിരിക്കാനെങ്കിലും ഒന്ന് വായ തുറക്കൂ മനുഷ്യരേ’, ശ്രീജ ഫേസ്‌ബുക്കിൽ കുറിച്ചു.
ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇ അബൂബക്കർ എന്ന മനുഷ്യന്റെ ജീവന് ഒരു വിലയുമില്ലെന്നാണോ കോടതിയുടെ നിലപാട് ….?
മാസങ്ങളായി ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് മുൻ നേതാവ് ഇ അബൂബക്കറിന്റെ ആരോഗ്യനില ഗുരുതരമാണ് … പാർക്കിൻസൺ രോഗബാധിതനാണദ്ദേഹം മാത്രമല്ല കാൻസർ രോഗി കൂടെയാണ് …. വൃദ്ധനാണ് …. കുടുംബാംഗങ്ങളുടെ പരിചരണത്തിൽ വീട്ടിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പാതിരായ്ക്ക് എൻ ഐ എ സംഘം അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു …
ജയിലിൽ മരുന്ന് പോലും ലഭ്യമാകാത്ത സാഹചര്യമുണ്ടായി … അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കോടതിയുടെ ഇടപെടലുമുണ്ടായി ….
എന്നാൽ പരസഹായമില്ലാതെ ടോയ്‌ലറ്റിൽ പോലും പോകാൻ കഴിയാത്ത, പാർക്കിൻസൺസ് രോഗം കാരണം ഓർമ്മ ശക്തി പോലും നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയെ വളരേ നിസാരമായാണ് കോടതി നോക്കിക്കാണുന്നത് …
ജാമ്യാപേക്ഷയിൽ എതിർ സത്യവാങ്മൂലം നൽകാൻ എൻ ഐ എ 21 ദിവസം ആവശ്യപ്പെട്ടപ്പോൾ ഡൽഹി ഹൈക്കോടതി 40 ദിവസമാണ് അനുവദിച്ചിരിക്കുന്നത് ..
നീതിപീഠങ്ങൾ പോലും മനുഷ്യത്വരഹിതമായി പെരുമാറുമ്പോൾ ഈ രാജ്യത്ത് നീതി നിഷേധിക്കപ്പെടുന്ന മനുഷ്യർ ആരുടെ മുന്നിലാണ് അഭയം തേടേണ്ടത് …?
ഇ അബൂബക്കറിന്റെ ജീവനെ കുറിച്ച് ഈ രാജ്യത്തെ പൊതുബോധത്തിന് ആശങ്കയില്ല … മാധ്യമങ്ങൾക്ക് ആശങ്കയില്ല … ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്കോ എന്തിനേറെ മനുഷ്യാവകാശ സംഘടനകൾക്ക് പോലും ആശങ്കയില്ല ..
പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത ഒരു രോഗിയാണ്, ഓർമ്മ ക്കുറവുള്ള വൃദ്ധനാണ് .. സംഘപരിവാർ ഏജൻസിയായ എൻ ഐ എയ്‌ക്ക് സമം അദ്ദേഹത്തെ ദ്രോഹിക്കാൻ കോടതി കൂടെ ഉണ്ടെന്നറിയുമ്പോൾ എന്ത് പ്രതീക്ഷയാണിനി ബാക്കിയുള്ളത് …?
ഇന്ത്യൻ ജയിലിനുള്ളിൽ മറ്റൊരു സ്റ്റാൻ സ്വാമി ആവർത്തിക്കാതിരിക്കാനെങ്കിലും ഒന്ന് വായ തുറക്കൂ മനുഷ്യരേ ..
Post Your Comments