മൊഹാലി: നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വിരാട് കോഹ്ലിയെ സംബന്ധിച്ച് ദീര്‍ഘവും അവിസ്‌മരണീയവുമായ യാത്രയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡാണ് കോഹ്ലിക്കുള്ളത്. ടീമിനെ മുന്നോട്ട് നയിച്ച് ഒട്ടേറെ മാറ്റങ്ങള്‍ കോഹ്ലി വരുത്തുകയും വരും വര്‍ഷങ്ങളിലും കോഹ്ലിയുടെ സംഭാവനകള്‍ തുടരുമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.
‘ശരിയായ താരങ്ങളെ തെരഞ്ഞെടുത്ത്, ശരിയായ തീരുമാനങ്ങളെടുത്ത് മത്സരം ജയിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച നിലയിലാണ് ഇന്ത്യയിപ്പോള്‍. അതിനുള്ള ക്രഡിറ്റ് വിരാട് കോഹ്ലിക്കാണ്. ടെസ്റ്റ് ടീമിനായി അദേഹം ചെയ്ത സംഭാവനകള്‍ മഹത്തരമാണ്. കോഹ്ലി അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്’ രോഹിത് പറഞ്ഞു.
Read Also:- രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് ശക്തമായ നിലയിൽ
അതേസമയം, ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് മൊഹാലിയിൽ തുടക്കം. ഇന്ത്യൻ സമയം രാവിലെ 9.30നാണ് മത്സരം. 100 ടെസ്റ്റുകള്‍ കളിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരവും രാജ്യാന്തര ക്രിക്കറ്റിലെ 71-ാം താരവുമാകും കോഹ്ലി. കൂടാതെ, ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് ക്ലബിലെത്താന്‍ 38 റണ്‍സ് കൂടി മതി കോഹ്ലിക്ക്. മൊഹാലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സ് കണ്ടെത്തിയാല്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യന്‍ ബാറ്റ്സ്മാൻ എന്ന നേട്ടവും മുൻ നായകന് സ്വന്തമാകും.
Post Your Comments