രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിനെതിരെ മധ്യപ്രദേശ് ശക്തമായ നിലയിൽ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ മദ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്ത് ശക്തമായ നിലയിലാണ്. സെഞ്ച്വറിയുമായി യാഷ് ദുബെയും(105), അര്‍ധ സെഞ്ച്വറിയുമായി രജത് പാട്ടീദാറും(75) ക്രീസിലുണ്ട്.
നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിനെതിരെ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഹിമാന്‍ഷു മന്ത്രിയും യാഷ് ദുബെയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി മധ്യപ്രദേശിന് മികച്ച തുടക്കമിട്ടു. 62 റണ്‍സെടുത്തശേഷമാണ് ഇരുവരും വേര്‍ പിരിഞ്ഞത്.
Read Also:- ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് മൊഹാലിയിൽ തുടക്കം: കോഹ്ലിക്ക് ഇന്ന് 100-ാം ടെസ്റ്റ്
ഹിമാന്‍ഷു മന്ത്രിയെൾ(23) പുറത്താക്കി ജലജ് സക്സേന കേരളത്തിനായി ആദ്യ വിക്കറ്റ് നേടി. തുടർന്ന്, ക്രീസിലെത്തിയ ശുഭം ശര്‍മക്ക്(11) ക്രീസില്‍ അധികസമയം പിടിച്ചു നില്‍ക്കാനായില്ല. സിജോമോന്‍ ജോസഫിന്‍റെ പന്തില്‍ വിഷ്ണു വിനോദിന് ക്യാച്ച് നല്‍കി ശുഭം ശര്‍മ മടങ്ങുമ്പോള്‍ മധ്യപ്രദേശ് സ്കോര്‍ 88/2. എന്നാൽ, മൂന്നാം വിക്കറ്റില്‍ ഒത്ത് ചേര്‍ന്ന റജത് പാട്ടീദാറും യാഷ് ദുബെയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേൽപ്പിച്ചു.
Post Your Comments