Latest NewsIndiaNewsCrime

മരുന്നിന് പകരം ഹാർപ്പിക്കും സന്ദു ബാമും കണ്ണിലൊഴിച്ച് വൃദ്ധയെ അന്ധയാക്കി കവർച്ച നടത്തിയ ജോലിക്കാരി പിടിയിൽ

ഒക്ടോബറിൽ കണ്ണ് ചൊറിയുന്നതിനാൽ ഹേമാവതി ഭാർഗവിയോട് മരുന്ന് ഒഴിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ്, അവർ അവസരം മുതലാക്കി, ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഹാർപ്പിക്കും സന്ദു ബാമും വെള്ളത്തിൽ കലർത്തി വൃദ്ധയുടെ കണ്ണുകളിൽ നിരന്തരം ഒഴിച്ചത്.

ഹൈദരാബാദ്: ഹാർപ്പിക്ക് കണ്ണിലൊഴിച്ച് 73 കാരിയായ വീട്ടുടമയെ അന്ധയാക്കി വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ ഒടുവിൽ പൊലീസ് പിടികൂടി. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹാർപ്പിക്കും സന്ദു ബാമും കലർത്തിയ വെള്ളം വൃദ്ധയുടെ കണ്ണിലൊഴിച്ചാണ് ജോലിക്കാരി ഇവരെ അന്ധയാക്കിയത്. വീട്ടുജോലിക്കാരിയായ 32 കാരി ഭാർഗവി പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിലാണ് 73 കാരിയായ ഹേമാവതി ഒറ്റയ്ക്ക് താമസിച്ചിരുന്നത്. ഇവരുടെ മകൻ സചീന്ദർ ലണ്ടനിലാണ് താമസം. 2021 ഓഗസ്റ്റിലാണ് ഇയാൾ വീട്ടുജോലിക്കും, അമ്മയെ നോക്കുന്നതിനുമായി ഭാർഗവിയെ നിയമിച്ചത്. ഏഴ് വയസ്സുകാരിയായ മകൾക്കൊപ്പമാണ് ഭാർഗവി ഫ്ലാറ്റിലേക്ക് താമസം മാറിയത്. നിയമിച്ച നാൾ മുതൽ ഹേമാവതിയുടെ വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിക്കാൻ ഭാർഗവി അവസരം കാത്തിരിക്കുകയായിരുന്നു.

Also read: 2022 അന്താരാഷ്ട്ര വനിതാ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരളത്തിൽ പത്താമത്തെ വനിതാ കളക്ടറും ചുമതലയേൽക്കുന്നു

ഒക്ടോബറിൽ കണ്ണ് ചൊറിയുന്നതിനാൽ ഹേമാവതി ഭാർഗവിയോട് മരുന്ന് ഒഴിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ്, അവർ അവസരം മുതലാക്കി, ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഹാർപ്പിക്കും സന്ദു ബാമും വെള്ളത്തിൽ കലർത്തി വൃദ്ധയുടെ കണ്ണുകളിൽ നിരന്തരം ഒഴിച്ചത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഹേമാവതി തന്റെ മകനോട് കണ്ണിന് അണുബാധയുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ ബന്ധുക്കൾ അവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. കാഴ്ച കൂടുതൽ മങ്ങിയതോടെ അവരെ വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും, എന്താണ് സംഭവിക്കുന്നതെന്ന് ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇതോടെ, മകൻ നാട്ടിലെത്തി അമ്മയെ വിദഗ്ധ ഡോക്ടർമാരെ കാണിച്ചു. അവിടെ വെച്ചാണ്, ഹേമാവതിയുടെ കണ്ണിൽ വിഷം കലർന്ന മിശ്രിതം വീണിട്ടുണ്ടെന്ന് ഡോക്ടർ കണ്ടെത്തിയത്. ഇതോടെ, സ്വാഭാവികമായി ഭാർഗവിയെ സംശയിച്ച കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാർഗവി കുറ്റം സമ്മതിച്ചത്. ഹേമാവതിയിൽ നിന്ന് 40,000 രൂപയും, രണ്ട് സ്വർണ്ണവളകളും, ഒരു സ്വർണ്ണമാലയും കവർന്നതായും ഇവർ വെളിപ്പെടുത്തി. സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത ഭാർഗവിയെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button