മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ തീരുമാനം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നാലിന് ആരംഭിക്കുന്ന ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ബിസിസിഐ ഇത് അംഗീകരിക്കുകയായിരുന്നു. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനമെടുത്തത്.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരുമായി സംസാരിച്ചിരുന്നുവെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 100ാം ടെസ്റ്റിന് സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമുണ്ടാകുമെന്നും ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കൂടാതെ, കോഹ്ലിയുടെ നൂറാം ടെസ്റ്റിനായി എല്ലാ ആശംസകളും നേരുന്നുവെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
Read Also:- വനിതാ ഏകദിന ലോകകപ്പ്: രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
അതേസമയം, രണ്ടാം ടെസ്റ്റ് നടക്കുന്ന ബംഗലൂരുവില്‍ കാണികളെ പ്രവേശിപ്പിക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു. നേരത്തെ, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ പരിക്കുമൂലം ഒരു ടെസ്റ്റില്‍ നിന്ന് കോഹ്ലി വിട്ടുനിന്നത് നൂറാം ടെസ്റ്റ് ബംഗലൂരുവില്‍ കളിക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പരമ്പരയിലെ ആദ്യ ടെസ്റ്റിന് ബിസിസിഐ മൊഹാലിയാണ് വേദിയായി നിശ്ചയിച്ചത്.
Post Your Comments