ചാവക്കാട്: അഞ്ചങ്ങാടിയിൽ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കടപ്പുറം മൂസാറോഡ് സ്വദേശികളായ പൊന്നാക്കാരൻ വീട്ടിൽ മുഹമ്മദ് ഷബീർ (38), ഇയാളുടെ സഹോദരീഭർത്താവ് പുതുവീട്ടിൽ മൊയ്നുദ്ദീൻ (37) എന്നിവരാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പുലർച്ചെ അഞ്ചങ്ങാടി വളവ് മൂസാ റോഡിൽ വെച്ചാണ് ആക്രമണം നടന്നത്. വട്ടേക്കാട് ചന്ദനകുടം നേർച്ച ആഘോഷങ്ങൾക്കു ശേഷം മേഖലയിൽ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ഉൾപ്പെടുന്ന പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം നടത്തിയത്.
Read Also : കോടതി വിധി പാലിച്ച് ഹിജാബഴിച്ച് വിദ്യാർത്ഥികൾ പരീക്ഷയെഴുതി, 10 പേർ മാത്രം പരീക്ഷയെഴുതാതെ മടങ്ങി
റോഡരികിൽ നിൽക്കുകയായിരുന്ന ഇരുവരോടും വീട്ടിൽ പോകാൻ എസ്.ഐ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. എസ്.ഐയെ ഷബീർ ചവിട്ടി വീഴ്ത്തിയെന്നും സി.പി.ഒ ജയകൃഷ്ണന്റെ തലക്ക് കല്ല് ഉപയോഗിച്ച് ഇടിച്ചെന്നുമാണ് കേസ്. കൊലപാതകശ്രമത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments