സുല്‍ത്താന്‍ ബത്തേരി: ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത മതപുരോഹിതന്‍ പൊലീസ് പിടിയില്‍. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുല്‍ മജീദ് സഖാഫിയാണ് അറസ്റ്റിലായത്. വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തത്. തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് മജീദിനെ പിടികൂടിയത്.
Read Also : തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു : 13 പേർ ആശുപത്രിയില്‍
മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിര്‍മിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തിരിക്കുന്നത്. അഹ്ലുസ്സുന്ന എഡ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
സന്നദ്ധ സംഘടനയുടെ മറവില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നായിരുന്നു അബ്ദുള്‍ മജീദിന്റെ വാഗ്ദാനം. ഈ വിധത്തില്‍ കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും, ഇയാള്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം.
വീട് നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് , 2020-ല്‍ ബത്തേരി സ്വദേശിയില്‍ നിന്ന് രണ്ടുതവണകളായി അഞ്ചുലക്ഷം രൂപ കൈപ്പറ്റി. എന്നാല്‍, മജീദ് ഇയാള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുകയോ പണം തിരികെ കൊടുക്കുകയോ ചെയ്തില്ല.
Post Your Comments