മാഡ്രിഡ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി നെതർലാൻഡ്സിന്റെ വനിതാ പേസർ ഫ്രെഡറിക് ഓവർഡിക്ക്. ടി20യിൽ ഒരു മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായാണ് ഓവർഡിക്ക് റെക്കോർഡ് സൃഷ്ടിച്ചത്. ടി20യിൽ പുരുഷ താരങ്ങളാരും ഇതുവരെ ഏഴ് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടില്ല.
സ്പെയിനിലെ കാർട്ടഗെന വേദിയൊരുക്കിയ ഐസിസി വനിതാ ടി20 ലോകകപ്പ് യൂറോപ്യൻ മേഖലാ യോഗ്യതാ മത്സരത്തിൽ ഫ്രാൻസിനെതിരെയാണ് ഓവർഡിക്കിന്റെ സ്വപ്നതുല്യമായ പ്രകടനം. നാല് ഓവറിൽ വെറും മൂന്ന് റൺസ് വഴങ്ങിയാണ് ഓവർഡിക്ക് ഏഴ് ഫ്രഞ്ച് താരങ്ങളെ ഡഗ്ഔട്ടിലേക്ക് മടക്കിയത്. രണ്ട് ഓവറുകൾ മെയ്ഡൻ ആയിരുന്നു. താരത്തിന്റെ പന്തുകൾ നമിച്ച ഫ്രഞ്ച് ബാറ്റ്സ്മാൻമാരിൽ ആറുപേർ ബൗൾഡായും ഒരാൾ വിക്കറ്റിനു മുന്നിൽ കുടുങ്ങിയും മടങ്ങി.
Read Also:- ശസ്ത്രക്രിയയ്ക്ക് പിന്നാലെ ക്രിസ് കെയ്ൻസിന്റെ ഇരു കാലുകളും തളർന്നു
ടി20യിലെ ഏറ്റവും മികച്ച സ്പെല്ലിനുള്ള റെക്കോർഡും ഓവർഡിക്ക് സ്വന്തമാക്കി. 2.1 ഓവറിൽ ഒരു റൺസ് പോലും വിട്ടുകൊടുക്കാതെ ആറ് പേരെ പുറത്താക്കിയ നേപ്പാളിന്റെ അഞ്ജലി ചന്ദിന്റെ നേട്ടത്തെയാണ് ഓവർഡിക്ക് പഴങ്കഥയാക്കിയത്.
Post Your Comments