Latest NewsCricketNewsSports

ഇന്ത്യക്കെതിരായ ഏകദിന പരമ്പര : ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

സിഡ്നി: ഇന്ത്യക്കെതിരെ അടുത്തമാസം നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. തകർപ്പൻ ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും, ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസിനേയും ടീമിൽ ഉൾപ്പെടുത്തിയില്ല. ടെസ്റ്റ് ക്രിക്കറ്റിലെ സൂപ്പർ താരം മാര്‍നസ് ലാബുഷെയ്ന്‍ ആദ്യമായി ഏകദിന ടീമിൽ ഇടംനേടി. ആഷ്ടണ്‍ ടര്‍ണറെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

Also read : ഐപിഎസ് ലഭിച്ചപ്പോൾ ഭാര്യ അത്ര പോരാ, പരാതി കൊടുത്ത് ഭാര്യ, അവസാനം ഐപിഎസ് ട്രെയിനിക്ക് സസ്പെന്‍ഷൻ

ക്രിക്കറ്റില്‍ നിന്നും ആറാഴ്ച അവധിയെടുത്ത മാക്സ്‌വെല്‍ ബിഗ് ബാഷ് ലീഗിലൂടെ തിരിച്ചെത്തിയിരുന്നു. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തന്നെയാണ് ടീമിന്റെ ക്യാപ്റ്റൻ. അതേസമയം പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ടീമിനൊപ്പം ഇന്ത്യയിലേക്കില്ല പകരം സഹപരിശീലകനായ ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡിനായിരിക്കും ചുമതല.

ഓസ്ട്രേലിയന്‍ ടീം, വിവരങ്ങൾ ചുവടെ

ആരോണ്‍ ഫിഞ്ച്, സീന്‍ ആബട്ട്, ആഷ്ടണ്‍ ആഗര്‍, അലക്സ് ക്യാരി, പാറ്റ് കമിന്‍സ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലാബുഷെയ്ന്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്,മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടണ്‍ ടര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, ആദം സാംപ

shortlink

Related Articles

Post Your Comments

Related Articles


Back to top button