കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ ബൗണ്‍സര്‍ കൊണ്ട് തലയ്‌ക്ക് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാന ലോകകപ്പില്‍ കളിക്കും. ഞായറാഴ്‌ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിനിടെയാണ് സ്‌മൃതിക്ക് പരിക്കേറ്റത്. പ്രോട്ടീസ് പേസര്‍ ഷബ്‌നിം ഇസ്‌മായിലിന്‍റെ പന്തില്‍ പരിക്കേറ്റ മന്ഥാന റിട്ടയഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
23 പന്തില്‍ 12 റണ്‍സെടുത്ത് നില്‍ക്കെയാണ് പന്ത് സ്മൃതിയുടെ ഹെല്‍മറ്റില്‍ ഇടിച്ചത്. വൈദ്യ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്മൃതി ഇന്നിങ്‌സ് പൂര്‍ത്തിയാക്കാതെ കളം വിട്ടത്. താരത്തിന് മറ്റ് പ്രശ്നങ്ങളില്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് റിട്ടയര്‍ ചെയ്തതെന്നും ടീം വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.
Read Also:- ഐപിഎല്‍ 15-ാം സീസൺ: പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു
അതേസമയം, സന്നാഹ മത്സരത്തില്‍ അവസാനം വരെ പൊരുതി നിന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യ രണ്ട് റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 244 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി (103) മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോർ നേടിയത്. 58 റണ്‍സെടുത്ത യസ്തിക ഭാട്ടിയയും തിളങ്ങി.
Post Your Comments