പാരീസ്: ഉക്രൈന് പിന്തുണ പ്രഖ്യാപിച്ച് ഫുട്ബോൾ ലോകം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും മത്സരത്തിന് മുമ്പായി താരങ്ങൾ യുദ്ധത്തിനെതിരെ അണിനിരന്നു. സ്വന്തം നാടിന്‍റെ ദുരിതത്തിൽ കണ്ണീരണിഞ്ഞാണ് ഉക്രൈൻ നായകൻ ഒലക്സാണ്ടർ സിൻചെൻകോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ മത്സരത്തിനെത്തിയത്. സിറ്റി ഡിഫൻഡർക്ക് പിന്തുണയുമായി സഹതാരങ്ങളും ആരാധകരും രംഗത്തെത്തി.
സിറ്റി താരങ്ങള്‍ മൈതാനത്തെത്തിയത് ‘നോ വാർ’ എന്നെഴുതിയ ജഴ്സി ധരിച്ചായിരുന്നു. എന്നാൽ, സിറ്റിയുടെ എതിരാളികളായ എവർട്ടൺ താരങ്ങളെത്തിയത് ഉക്രൈൻ പതാകയുമായാണ്. എവർട്ടന്‍റെ ഉക്രൈൻ താരമായ വിറ്റാലി മികോലെങ്കോയെ ഒലക്സാണ്ടർ സിൻചെൻകോ ആലിംഗനം ചെയ്‌തപ്പോൾ സ്റ്റേഡിയത്തിൽ നിലയ്ക്കാത്ത കൈയടിയുയര്‍ന്നു.
Read Also:- കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
ലീഗ് വണ്ണിൽ മെസിയും നെയ്‌മറും എംബാപ്പെയും ഉൾപ്പെട്ട പിഎസ്‌ജിയും സെന്‍റ് എറ്റിനിയുടെ താരങ്ങളും യുദ്ധത്തിനെതിരായ സന്ദേശവുമായി കളിക്കളത്തിലെത്തിയതും ശ്രദ്ധേയമായി. അതേസമയം, റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി.
Post Your Comments