KottayamLatest NewsKeralaNattuvarthaNews

യുവാവിനെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവം: പ്രതി ജോമോനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോട്ടയം: ഷാന്‍ ബാബു(19) കൊലക്കേസിലെ പ്രതി ജോമോനെ കാപ്പ ചുമത്തി ജയിലിലടച്ചു. കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ജോമോനെതിരെ ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഗുണ്ടാ നേതാവായിരുന്ന ജോമോന്‍ നേരത്തെ കാപ്പയില്‍ ഇളവ് ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഷാനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഷാനെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിടുകയായിരുന്നു.

യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതരാക്കി മോദി സര്‍ക്കാര്‍ : സ്വന്തം പൗരന്മാരുടെ സംരക്ഷണം ഏറ്റെടുക്കാതെ ഇമ്രാന്‍ ഖാന്‍

കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരേയും പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പുല്‍ച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ്, കിരണ്‍, ഓട്ടോ ഡ്രൈവര്‍ ബിനു, ജോമോന്‍ ജോസഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button