തൃശൂര്‍: കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ മാള കുരുവിലശ്ശേരിയിൽ സംഭവം. കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച വാടാശ്ശേരി സ്വദേശി പ്രമോദ് പൊലീസ് പിടിയിലായി.
read also: ഓൺലൈൻ തട്ടിപ്പിനിരയായി വ്യവസായി : നഷ്ടമായത് 96 ലക്ഷം രൂപ : രണ്ട് പേർ അറസ്റ്റിൽ
വീടിന് മുന്നിലിട്ടാണ് അയൽവാസിയെ അടിച്ചുകൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ വലിയപറമ്പ് ജംഗ്ഷനിൽ നിന്നും ഓട്ടോയിൽ വന്ന് ഇറങ്ങിയ പ്രതിയെ മാള പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
Post Your Comments