കീവ് : യുക്രെയ്ന്‍- റഷ്യന്‍ യുദ്ധം മൂന്ന് ദിവസം പിന്നിട്ടതോടെ ഓരോ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ സ്വദേശത്തേയ്ക്ക് എത്തിക്കാനുള്ള ദൗത്യത്തിലാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോള്‍, ഭീതിയോടെ നിമിഷങ്ങള്‍ തള്ളി നീക്കുകയാണ് പാകിസ്ഥാനി വിദ്യാര്‍ത്ഥികള്‍.
Read Also : ‘ഓപ്പറേഷന്‍ ഗംഗ’: യുക്രൈന്‍ രക്ഷാദൗത്യത്തിലെ രണ്ടാമത്തെ സംഘം 250 യാത്രക്കാരുമായി പുറപ്പെട്ടു – വീഡിയോ
പ്രശ്നങ്ങള്‍ രൂക്ഷമായിട്ടും പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നും ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഖര്‍കിവ് മെഡിക്കല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഗുല്‍റേസ് ഹുമയൂണ്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളെല്ലാം വിദ്യാര്‍ത്ഥികളെ അവരവരുടെ രാജ്യത്തേയ്ക്ക് കൊണ്ടുപോകുന്നുണ്ട്. യുക്രെയ്‌നില്‍ കുടുങ്ങിയവരെ ഹംഗറി വഴിയാണ് ഇന്ത്യന്‍ എംബസി നാട്ടിലേയ്ക്ക് എത്തിക്കുന്നത്. എന്നാല്‍, പാകിസ്ഥാന്‍ എംബസിയില്‍ നിന്നും ഇതുവരെ ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.
Post Your Comments